യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യത്തിലൂടെ പ്രസിദ്ധനായ ഗായകൻ അഭിജിത്ത് കൊല്ലം വിവാഹിതനായി. ഹ്രസ്വ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുള്ള വിസ്മയശ്രീയാണ് വധു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിവാഹം വളരെ ലളിതമായാണു നടത്തുന്നതെന്നും ലോകമെമ്പാടും ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ സന്തോഷത്തിന്റെ അളവ് അൽപം കുറയ്ക്കുകയാണെന്നും അഭിജിത്തും വിസ്മയയും സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു.
എല്ലാവരെയും ക്ഷണിച്ച് വിപുലമായ രീതിയിൽ വിവാഹം നടത്തണം എന്നായിരുന്നു ആഗ്രഹമെന്നും എന്നാൽ ഈ ഒരു സാഹചര്യത്തിൽ വിവാഹക്കാര്യം പലരെയും അറിയിക്കാൻ പോലും സാധിച്ചില്ലെന്നും അതിൽ ക്ഷമാപണം നടത്തുകയാണെന്നും ഇരുവരും പറഞ്ഞു.
Post Your Comments