കഴിഞ്ഞ ദിവസമാണ് തമിഴ് രാഷ്ട്രീയത്തിൽ മാറ്റം വേണ്ടതിന്റെ ആവശ്യകത ഊന്നിപറഞ്ഞുകൊണ്ട് സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയ പ്രവേശനം നടത്തിയത്. തന്റെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവാനില്ലെന്നും പാര്‍ട്ടി നേതാവ് മാത്രമായിരിക്കും എന്നും രജനീകാന്ത് പറഞ്ഞിരുന്നു. സമൂഹത്തില്‍ ഒരു മാറ്റമുണ്ടാവണമെന്നും അതിന് സാക്ഷിയാവുന്നതിന് വേണ്ടിയാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതെന്നും രജനീകാന്ത് വ്യക്തമാക്കിയിരുന്നു. നടൻ മുന്നോട്ടുവെച്ച പ്രസ്താവനകളോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രമുഖര്‍ പ്രതികരിച്ചിരുന്നു. അതേസമയം നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാറിന്റെ പ്രതികരണം അതിലെ വ്യത്യസ്തത കൊണ്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്
രജനീകാന്ത് നടത്തിയ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് താൻ എന്തെങ്കിലും പറയണമെങ്കില്‍ ചോദിക്കുന്നയാൾ തനിക്ക് അഞ്ചുലക്ഷം രൂപ തരണം എന്നായിരുന്നു ശരത് കുമാറിന്റ വാക്കുകള്‍. രൂപ തന്റെ അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ചെയ്യണമെന്നാണ് ശരത് കുമാര്‍ ആവശ്യപ്പെട്ടത്.
Post Your Comments