സഹപാഠികളുടെ കളിയാക്കലിന് ഇരയായ ക്വാഡന് എന്ന ഒമ്പത്കാരന് തന്നെ ഒന്ന് കൊന്നു തരുമോ എന്ന് ആവശ്യപ്പെടുന്ന വീഡിയോ എല്ലാവരുടെയും കണ്ണു നനയിച്ചിരുന്നു. നിരവധിപേര്‍ ക്വാഡന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
ഉയരക്കുറവിന്റെ പേരില്‍ കൂട്ടുകാര്‍ കളിയാക്കിയതില്‍ വിഷമിച്ച് കരഞ്ഞ ക്വാഡന്റെ വീഡിയോ നേരത്തെ വൈറലായിരുന്നു. പൊക്കക്കുറവിന്റെ പേരില്‍ മുന്‍പ് അവഗണനകള്‍ നേരിട്ട ഗിന്നസ് പക്രുവും ക്വാഡനോട് തളരരുതെന്നും ജീവിതത്തിൽ വിജയങ്ങൾ തേടിയെത്തട്ടെ എന്നും കുറിപ്പിലൂടെ അറിയിച്ചിരുന്നു.
സാക്ഷാൽ ഗിന്നസ് പക്രുവിന് നന്ദി അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് ക്വാഡനും അമ്മയും, താരം നൽകിയ ഈ പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്’ ക്വാഡന് പറഞ്ഞു. അവന് ഗിന്നസ് പക്രുവുമായി വീഡിയോ കോളില്‍ സംസാരിക്കണമെന്ന ആഗ്രഹം അമ്മ യാരാക്ക പങ്കുവെച്ചു. ‘ഒരു നടനാകണമെന്നാണ് ക്വാഡന്റെയും ആഗ്രഹം. അതുകൊണ്ടാണ് ഗിന്നസ് പക്രുവിന്റെ ജീവിതകഥ മറ്റെന്തിനെക്കാളും അവനെ സന്തോഷിപ്പിച്ചത്.’ യാരാക്ക പറഞ്ഞു.
വീഡിയോ കോളിലൂടെ കാണാനും അടുത്ത ഇന്ത്യാ സന്ദർശനത്തിന് എത്തുമ്പോൾ കാണണമെന്നും ക്വാഡൻ അറിയിച്ചിട്ടുണ്ട്.
Post Your Comments