ഇന്ത്യന്‍ സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന ത്രീഡി ചിത്രം മൈഡിയര്‍ കുട്ടിച്ചാത്തന്റെ സെറ്റ് തെന്നിന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ക്ക് എന്നും ഒരു അത്ഭുതമായിരുന്നുവെന്ന് തുറന്നു പറയുകയാണ് സിനിമയുടെ പരസ്യകല ചെയ്ത ഗായത്രി അശോക്.
മൈഡിയര്‍ കുട്ടിച്ചാത്തനെക്കുറിച്ച് ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ ഗായത്രി അശോക് പങ്കുവെച്ചത്.
‘ജിമ്മി എന്ന എന്റെ അടുത്ത സുഹൃത്താണ് എന്നെ അപ്പച്ചന് സാറിന്റെ അടുത്ത് കൊണ്ട് പോകുന്നത്. ‘ത്രിഡി സിനിമയെക്കുറിച്ച് അറിയാമോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം ഞാന്‍ ‘ഇല്ലെന്ന’, മറുപടി നല്കിയപ്പോള് എനിക്ക് ആ സിനിമയുടെ സെറ്റ് കാണിച്ചു തന്നു. വിചിത്രമായ ഒരു ലോകമായിരുന്നു അത്. ‘ആലിപ്പഴം പെറുക്കാം പീലിക്കുട നിവര്‍ത്താം’ എന്ന പാട്ടൊക്കെ ചിത്രീകരിച്ചത് ഞാന്‍ കണ്ട ആ അത്ഭുത സെറ്റിലായിരുന്നു. അപ്പോഴും എനിക്ക് വിശ്വസിക്കാനായില്ല ആ ചിത്രം ചെയ്യുന്നത് ഞാന്‍ ആണെന്ന്. പിന്നീട് ഞാന്‍ മദ്രാസില്‍ പോയി സിനിമ കണ്ടു. എനിക്ക് മാത്രമായി അപ്പച്ചന് സാര്‍ അത് കാണിച്ചു തന്നു. ലോക സിനിമയില്‍ ഒരു പരസ്യകലാകാരനും അങ്ങനെയൊരു ഭാഗ്യം ലഭിക്കുമെന്ന് തോന്നുന്നില്ല. സിനിമ കണ്ടതോടെ അതിന്റെ ഡിസൈനിംഗ് എങ്ങനെ ആയിരിക്കണമെന്ന് എന്റെ ഒരു മനസ്സില്‍ ഒരു ഐഡിയ വന്നു.’മൈഡിയര്‍ കുട്ടിച്ചാത്തന്റെ’ സെറ്റ് ഇന്നും എനിക്ക് ഒരു അത്ഭുതമാണ്, ഇന്ത്യന്‍ സിനിമയില്‍ ഇത് വരെ ആരും പരീക്ഷിക്കാത്ത ടെക്നോളജിയായിരുന്നു ആ സിനിമയിലേത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിരഞ്ജീവി ഉള്‍പ്പടെ ബോളിവുഡില്‍ നിന്ന് പോലും പ്രമുഖ താരങ്ങള്‍ മൈഡിയര്‍ കുട്ടിച്ചാത്തന്റെ ലൊക്കേഷന്‍ കാണാന്‍ വന്നിരുന്നു’.
Post Your Comments