CinemaGeneralKollywoodNEWS

തമാശ പറഞ്ഞാല്‍ കമല്‍ സാര്‍ ചിത്രീകരണംവരെ മറക്കും: വേറിട്ട അനുഭവം പറഞ്ഞു ജയറാം

കമല്‍സാറിന്റെ ലൊക്കേഷനില്‍ ഞാന്‍ വരുമ്പോള്‍ എന്റെ തമാശ കഥകള്‍ കേള്‍ക്കാന്‍ അദ്ദേഹം എന്റെ അടുത്ത് വരും

 

കമല്‍ ഹാസനുമന്നിച്ചുള്ള ലൊക്കേഷന്‍ കഥ പറഞ്ഞു നടന്‍ ജയറാം. തന്‍റെ തമാശകള്‍ കേള്‍ക്കാന്‍ ഷൂട്ടിംഗ് പോലും നീട്ടി വെച്ചാണ് കമല്‍ ഹാസന്‍ സെറ്റ് ആഘോഷമാക്കുന്നതെന്ന് ജയറാം പറയുന്നു. രവികുമാറിന്റെ സെറ്റില്‍ ഉണ്ടായ ഒരു അനുഭവത്തെക്കുറിച്ചും ജയറാം തുറന്നു സംസാരിക്കുന്നു. കമല്‍ ഹാസന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ജയറാം. ജയറാം നായകനായ ഫോര്‍ ഫ്രണ്ട്സ് എന്ന സിനിമയില്‍ കമല്‍ ഹാസന്‍ അതിഥി വേഷത്തില്‍ അഭിനയിച്ചിരുന്നു.

‘കമല്‍സാറിന്റെ ലൊക്കേഷനില്‍ ഞാന്‍ വരുമ്പോള്‍ എന്റെ തമാശ കഥകള്‍ കേള്‍ക്കാന്‍ അദ്ദേഹം എന്റെ അടുത്ത് വരും. എന്നിട്ട് ഓരോന്നായി പറയാന്‍ പറയും. ഓരോന്നും അതിന്റെ രീതിയില്‍ ആസ്വദിക്കും. അപ്പോഴാകും കമല്‍സാറിന്റെ ഷോട്ടിനു സമയമാകുന്നത്, രവികുമാര്‍ കമല്‍സാറിന്റെ പുറകില്‍ നിന്ന് ആംഗ്യം കാണിക്കും. എന്നോടാണ് പറയുന്നത് എങ്ങനെ എങ്കിലും എന്റെ കഥ ഒന്ന് അവസാനിപ്പിക്കാന്‍ പറയും. ഞാന്‍ പറയും സംസാരം നമുക്ക് മതിയാക്കാം സാറിനെ അവര്‍ വിളിക്കുന്നു എന്ന് അപ്പോള്‍ അദ്ദേഹത്തിന്റെ രീതി മാറും സംസാരിക്കുകയാണെന്ന് അറിയില്ലേ കുറച്ചു കഴിഞ്ഞേ പോകുന്നുള്ളൂ എന്ന മനോഭാവത്തോടെ വീണ്ടും അവിടെ ഇരുന്നു ഞാന്‍ പറയുന്ന തമാശ കേട്ടിരിക്കും’

shortlink

Related Articles

Post Your Comments


Back to top button