അങ്കമാലി ഡയറീസില്‍ നായികയോളം പ്രാധാന്യത്തോടെ നിറഞ്ഞു നിന്ന താരമായിരുന്നു ശ്രുതി ജയന്. ചിത്രത്തിലെ പോലീസ് കോണ്‍സ്റ്റബിള്‍ വേഷം ഒരു തുടക്കാരിയുടെ പതര്‍ച്ചയില്ലാതെ ശ്രുതി മനോഹരമാക്കിയപ്പോള്‍ തന്റെ കറുപ്പ് നിറത്തിന് കൂടി ആ ക്രെഡിറ്റ് സമ്മാനിക്കുകയാണ് യുവ നിരയിലെ ഈ സൂപ്പര്‍ താര നടി. തന്റെ കറുപ്പ് നിറം തന്നെയാണ് തന്നെ സിനിമയിലെത്തിച്ചതെന്ന് പറയുന്ന ശ്രുതി വെളുപ്പ് നിറമായിരുന്നുവെങ്കില്‍ സിനിമ അതിവിദൂരമായിരുന്നുവെന്നും അഭിപ്രായപ്പെടുന്നു.
കേരള കൗമുദി ആഴ്ചപതിപ്പിന് നല്കിയ ശ്രുതിയുടെ അഭിമുഖത്തില്‍ നിന്ന്
എനിക്ക് തോന്നുന്നത് എന്റെ നിറം കൊണ്ടാണ് സിനിമയിലെത്തിയതെന്നാണ്. ഒരു പക്ഷെ വെളുപ്പ് നിറമായിരുന്നുവെങ്കില്‍ സിനിമ എനിക്ക് അതി വിദൂരമാകുമായിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കാന്‍ കഴിഞ്ഞു. അവിടെയും അവസരം കിട്ടിയത് ഈ നിറം കാരണമാണ്.അടുത്ത വീട്ടിലെ കുട്ടിയെ പോലെ തോന്നാറുണ്ടെന്ന് പറയും.ഈ നിറം എനിക്ക് അഭിമാനമാണ്.ഒരിക്കലും നിറം കുറഞ്ഞു പോയതിന്റെ പേരില്‍ വിഷമം തോന്നിയിട്ടില്ല. ഒരു തുടക്കകാരി എന്ന നിലയില്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്തു.പുതിയ സിനിമ തമിഴിലാണ്. കാക്കി എന്നാണ് സിനിമയുടെ പേര്. എനിക്ക് ആ സിനിമ നല്ല പ്രതീക്ഷയുണ്ട്.ശ്രുതി പങ്കുവയ്ക്കുന്നു.
Post Your Comments