ഇന്നും ഏറെ ആരാധകരുള്ള നായകന്മാരില്‍ ഒരാളാണ് ധര്‍മേന്ദ്ര. ബോളിവുഡിലെ താര രാജാവിന്റെ ഭാര്യയാണ് നടി ഹേമമാലിനി. 70 കളിലാണ് ഹേമമാലിനിയും ധര്‍മേന്ദ്രയും പ്രണയത്തിലാവുന്നത്. എന്നാല്‍ വിവാഹിതനായ്ഖ്‌യ ഒരാളെ സ്വീകരിക്കാന്‍ ഹേമമാലിനി ആദ്യം തയ്യാറായിരുന്നില്ല. ഇരുവരുടെയും പ്രണയത്തെക്കുറിച്ച് ചില കാര്യങ്ങള്‍.
ബോളിവുഡില്‍ സൂപ്പര്‍ താരമായി വിലസിയ ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യ പര്‍കാശ് കൗര്‍ ആണ്. 1954 ലായിരുന്നു ധര്‍മേന്ദ്രയുടെ ആദ്യവിവാഹം. ഈ ബന്ധത്തില്‍ ഇരട്ടക്കുട്ടികളായ സണ്ണി, ബോബി എന്നിങ്ങനെ രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍കുട്ടികളുമുണ്ട്. എന്നാല്‍ ഈ ബന്ധമുണ്ടായിരുന്ന സമയത്ത് തന്നെയാണ് നദിയായ ഹെമാമാളിനിയുമായി താരം പ്രണയത്തിലായത്. എന്നാല്‍ വിവാഹിതനായ പുരുഷനുമായി സ്‌നേഹത്തിലാവാന്‍ ഹേമ തയ്യാറായിരുന്നില്ല. അദ്ദേഹം പ്രൊപ്പോസല്‍ നടത്തിയെങ്കിലും നടി അത് നിരസിച്ചു.
ഹേമ മാലിനിയുമായി അടുത്ത് ഇടപെഴകാന്‍ കിട്ടുന്ന അവസരങ്ങള്‍ ധര്‍മേന്ദ്ര ഒഴിവാക്കിയിരുന്നില്ല. ഇതിന് വേണ്ടി സെറ്റിലെ പയ്യന്റെ കൈയില്‍ 2000 രൂപയും താരം കൊടുത്തിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കൂടാതെ 2000 രൂപ വീതം സെറ്റിലെ പയ്യന് കൊടുത്ത് ഹേമമാലിനി അഭിനയിക്കുന്ന രംഗം ശരിയായില്ലെന്ന് പറയാന്‍ ഏല്‍പ്പിച്ചിരുന്നു. അതിന് പിന്നില്‍ ഹേമ മാലിനിയെ ഷൂട്ടിങിനെന്ന പേരില്‍ വീണ്ടും വീണ്ടും കെട്ടിപ്പിടിക്കാന്‍ സാധിക്കുമെന്നതായിരുന്നു. എന്നാല്‍ സ്ഥിരമായി ഇങ്ങനെ ചെയ്തതോടെ അവര്‍ക്ക് ശല്യമായി തോന്നി തുടങ്ങി.
ധര്‍മേന്ദ്രയുടെ ഈ പ്രവര്‍ത്തികള്‍ നിരന്തരമായി ശ്രദ്ധിച്ചതോടെയാണ് ഹേമ മാലിനി അദ്ദേഹത്തില്‍ ആകൃഷ്ടയായത്. എന്നാല്‍ ഹേമ മാലിനിയെ വിവാഹം കഴിക്കണമെങ്കില്‍ താരം ഇസ്ലാം മതം സ്വീകരിക്കണമായിരുന്നു. ഒടുവില്‍ മുസ്ലിം മതം സ്വീകരിച്ചതിന് ശേഷമായിരുന്നു ഹേമാലിനിയെ ധര്‍മേന്ദ്ര വിവാഹം കഴിക്കുകയായിരുന്നു. ആദ്യ ഭാര്യയ്ക്കും കുട്ടികളെയും ബാധിക്കാത്ത തരത്തില്‍ ഈ ബന്ധത്തെ കൊണ്ട് പോകാന്‍ ഹേമമാലിനി ആഗ്രഹിച്ചിരുന്നു. ഞങ്ങളുടെ ബന്ധം അവരെ വേദനിപ്പിക്കാത്ത തരത്തിലായിരുന്നു. ഞാന്‍ ഒരിക്കലും അദ്ദേഹത്തെ കുടുംബത്തില്‍ നിന്നും അകറ്റിയിട്ടില്ല എന്ന് മുന്പ് പലപ്പോഴും നടി വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments