CinemaGeneralLatest NewsMollywoodNEWS

പ്രതിസന്ധി ഘട്ടത്തിൽ ആത്മഹത്യയെക്കുറിച്ച് ഞങ്ങൾ ചിന്തിച്ചിരുന്നു; വെളിപ്പെടുത്തലുമായി ധന്യ മേരി വർഗീസ്

നാളെ പുറത്തിറങ്ങി കഴിഞ്ഞാൽ ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും

ബിഗ് സ്ക്രീനിലൂടെയും മിനി സ്ക്രീലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് ധന്യ മേരി വർഗീസ്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ധന്യയ്ക്ക് മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞിരുന്നു. സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു ധന്യ വിവാഹിതയായത്. തുടർന്ന് അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയായിരുന്ന താരം സീതാകല്യാണംഎന്ന എന്ന പരമ്പരയിലൂടെ തിരിച്ചെത്തിയിരുന്നു. വിവാഹ ശേഷം ഒരുപാട് വിവാദങ്ങൾ ധന്യയേയും ഭർത്താവ് ജോണിനേയും തേടി എത്തിയിരുന്നു. ഇപ്പോഴിത ജീവിതത്തിൽ നേരിടേണ്ടി വന്ന വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. ഒന്നും ഒന്നും മൂന്ന് എന്ന ഷോയിലാണ് ധന്യ കടന്നു പോയ പരീക്ഷണ കാലഘട്ടത്തെ കുറിച്ച് പറഞ്ഞത്.

ധന്യയുടെ വാക്കുകളിലൂടെ;

ഒന്നിച്ചു നിൽക്കാൻ ദൈവം എന്നെയും ജോണിനെയും അനുഗ്രഹിച്ചു. പിന്നെ ഞങ്ങൾ നന്നായി പ്രാർഥിക്കുമായിരുന്നു. പ്രതീക്ഷിക്കാത്ത സമയത്താണ് പ്രശ്നങ്ങൾ വരുന്നുത്. ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും വലിയ പ്രശ്നങ്ങൾ. സ്വപ്നത്തിൽ വിചാരിക്കാത്ത കാര്യങ്ങളൊക്കെ നടന്നു. ആ സമയത്ത് ഞങ്ങൾക്ക് പരസ്പരം പിന്തുണയ്ക്കാൻ സാധിച്ചു. എനിക്ക് പുള്ളിയെ മനസ്സിലാക്കാന്‍ പറ്റി, അതുപോലെ അദ്ദേഹം എന്റെ വിഷമങ്ങളും മനസ്സിലാക്കി. മറ്റ് എല്ലാവരേക്കാളും കൂടുതൽ അദ്ദേഹത്തിന് പിന്തുണ നൽകാനായി. ശരിക്കും ഞങ്ങൾ ഒറ്റപ്പെട്ടിരുന്നു. ശരിക്കും ആ ഒരവസ്ഥ അനുഭവിക്കുന്നത് ഒരു അനുഗ്രഹം തന്നെയാണ്. കാരണം നമ്മൾ കൂടുതൽ ശക്തരാകും. ഇതെങ്ങനെ നേരിടാമെന്ന് ചിന്തിക്കും. നാളെ പുറത്തിറങ്ങി കഴിഞ്ഞാൽ ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും. ഇതൊക്കെ ഞാൻ നേരിട്ടതാണ്. ഒരു നിമിഷമെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല എന്നു പറയാനാകില്ല. ഞങ്ങൾ രണ്ടു പേരും മാറി നിന്ന് ചിന്തിച്ചിട്ടുണ്ട് ധന്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button