മലയാളത്തിനു പുറത്തുള്ള തന്റെ ഇമേജിനെക്കുറിച്ച് തുറന്നു പറഞ്ഞു നടന്‍ ദേവന്‍. അന്യഭാഷയില്‍ അഭിനയിക്കാനായി ചെല്ലുമ്പോള്‍ മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവരുടെ വില്ലനായി മലയാളത്തില്‍ അഭിനയിച്ചതിന്റെ ക്രെഡിറ്റ് തനിക്ക് ഇന്നും ലഭിക്കാറുണ്ടെന്ന് ദേവന്‍ പറയുന്നു. മമ്മൂട്ടിയേയും മോഹന്‍ലാലിനെയും സുരേഷ് ഗോപിയേയുമൊക്കെ അവരിലും വലിയ താരങ്ങളായിട്ടാണ് അവര്‍ കാണുന്നതെന്നും ദേവന്‍ ഒരു എന്റര്‍ടെയ്ന്‍മെന്‍റ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കി.
‘മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങളുടെ വില്ലനെന്ന സ്ഥാനമാണ് എനിക്ക് അന്യഭാഷയില്‍ നിന്ന് ലഭിക്കുന്നത്. അവിടെയുള്ള സംവിധായകര്‍ തനിക്ക് മമ്മൂട്ടിയെവെച്ച് ഒരു സിനിമ ചെയ്യണം അല്ലെങ്കില്‍ മോഹന്‍ലാലിനെവെച്ച് ഒരു സിനിമ ചെയ്യണം എന്നൊക്കെ പറയുമ്പോള്‍ നമുക്ക് വല്ലാത്തൊരു അഭിമാനം തോന്നും. മമ്മൂട്ടിയേയും, മോഹന്‍ലാലിനെയും സുരേഷ് ഗോപിയേയുമൊക്കെ അവര്‍ കാണുന്നത് അഭിനയത്തിന്റെ അമാനുഷിക മുഖങ്ങളായിട്ടാണ്. വിജയ്കാന്തിനൊപ്പം അഭിനയിച്ച ‘ഹോണസ്റ്റ് രാജ്’ എന്ന തമിഴ് ചിത്രമാണ് വില്ലനെന്ന നിലയില്‍ വലിയ പെര്‍ഫോമന്‍സിനുള്ള അവസരം നല്‍കിയത്. രണ്ടു ഡയമന്‍ഷനുള്ള വില്ലനായിരുന്നു, വളരെ സോഫ്റ്റ് ആകുന്നതും പിന്നീടു ഹെവി റേഞ്ചിലേക്ക് പോകുന്നതുമായ വളരെ വ്യത്യസ്തനായ ഒരു വില്ലനെയായിരുന്നു ‘ഹോണസ്റ്റ് രാജ്’ എന്ന ചിത്രം എനിക്ക് സമ്മാനിച്ചത്’.ദേവന്‍ പറയുന്നു.
Post Your Comments