GeneralKollywoodLatest News

ആ ബന്ധം തകര്‍ന്നു; പ്രണയ പരാജയത്തെക്കുറിച്ച് നടി അനുഷ്ക

ഇപ്പോഴും ഞങ്ങള്‍ ഒരുമിച്ചായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹം ആരാണെന്ന് പറഞ്ഞേനെ. ആ ബന്ധം ഒരുപാട് മുന്നോട്ട് പോയില്ല

തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്ക ഷെട്ടിയും നടന്‍ പ്രഭാസും പ്രണയത്തിലാണെന്ന് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ വിവാഹമോചിതനായ വ്യവസായിയുമായി താരം പരനയത്തില്‍ ആണെന്നും ഉടന്‍ വിവാഹിതര്‍ ആകുമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചു തുടങ്ങി. എന്നാല്‍ ഈ വിവാഹ വാര്‍ത്തയെല്ലാം വ്യാജമാണെന്ന് പ്രതികരിച്ച താരം മുന്‍കാല പ്രണയത്തെക്കുറിച്ച് പങ്കുവച്ചു. മുന്‍കാമുകന്റെ പേര് വെളിപ്പെടുത്താതെയാണ് നടി ഇക്കാര്യം പങ്കുവച്ചത്.

2008ലാണ് താന്‍ പ്രണയത്തിലായതെന്നും വളരെ മനോഹരമായ ഒരു ബന്ധത്തിലായിരുന്നെന്നും അനുഷ്ക പറഞ്ഞു. “പക്ഷേ ആ വ്യക്തി ആരാണെന്ന് എനിക്ക് പറയാന്‍ കഴിയില്ല, കാരണം ഇത് വളരെ വ്യക്തിപരമായ കാര്യമാണ്. ഇപ്പോഴും ഞങ്ങള്‍ ഒരുമിച്ചായിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹം ആരാണെന്ന് പറഞ്ഞേനെ. ആ ബന്ധം ഒരുപാട് മുന്നോട്ട് പോയില്ല”, താരം തുറന്നുപറഞ്ഞു. ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍.

”പ്രഭാസ് തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താണ്. പ്രഭാസിനെ കഴിഞ്ഞ 15 വര്‍ഷത്തിലധികമായി തനിക്ക് അറിയാമെന്നും രാവിലെ മൂന്ന് മണിക്ക് വേണമെങ്കിലും വിളിക്കാവുന്ന സുഹൃത്താണെന്നും അനുഷ്ക കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button