ടെലിവിഷന്‍ രംഗത്ത് ചര്ച്ചയാകുകയാണ് ബിഗ് ബോസ്. രജിത് കുമാര്‍ പുറത്തായതോടെ ആരാധകര്‍ നിരാശയിലാണ്. ക്യാപ്റ്റനായ ഫുക്രുവിന് നേരെയും എലീനയ്ക്ക് നേരെയും ആരോപണങ്ങളുമായിട്ടാണ് അമൃതയും അഭിരാമിയും കഴിഞ്ഞ ദിവസം എത്തിയത്. ഒരു ഭക്ഷണത്തിന്റെ പേരില്‍ നടന്ന വഴക്ക് മോഹന്‍ലാലിന്റെ മുന്നിലും എത്തിയിരുന്നു. വീട്ടില്‍ ഗ്രൂപ്പിസം ഉണ്ടെന്നും അമൃതയും അഭിരാമി സഹോദരിമാരുടെ നേതൃത്വത്തെ കുറിച്ചുമെല്ലാം എലീന വെളിപ്പെടുത്തിയിരുന്നു.
അവരെല്ലാം ഒരു സംഘമായതോടെ ഞങ്ങള്‍ക്കും ഗ്രൂപ്പായി മാറി നില്‍ക്കേണ്ടി വന്നെന്നും മോഹന്‍ലാലിനോട് എലീന പറഞ്ഞു. ഇതെല്ലാം കേട്ടതോടെ അമൃത അസ്വസ്ഥയായി എന്നാല്‍ ഇതെല്ലാം എലീന നുണ പറഞ്ഞതാണെന്നാണ് തൊട്ടടുത്ത ദിവസം അമൃത പറയുന്നത്. വാഷ് റൂമില്‍ നിന്നുമായിരുന്നു എലീനയും അമൃതയും തമ്മില്‍ സംസാരിച്ചത്. ഞാന്‍ എന്തൊക്കെയാണ് സംസാരിക്കുന്നത്, എന്റെ റിയാക്ഷന്‍ എന്താണെന്ന് അറിയുന്നവരാണ് ഇവിടെയുള്ളതെന്ന് എലീന പറയുന്നു. കള്ളം പറയുമ്ബോള്‍ ഞങ്ങള്‍ അത് തമാശയായി എടുക്കണമെന്ന് പറയുന്നത് ബുദ്ധിമുട്ടാണ്.
പിന്നെ ലാലേട്ടന്റെ മുന്നില്‍ വെച്ച് പറഞ്ഞത് അത് കള്ളം തന്നെയാണ്. ഞാന്‍ ഇതുവരെയും കള്ളം പറയാതെയാണ് ഇവിടം വരെ എത്തിയതെന്ന് എലീന പറയുന്നു. എന്നാല്‍ താന്‍ വന്നതിന് ശേഷമുള്ള മൂന്ന് കാര്യങ്ങളിലും എലീന പറഞ്ഞത് പച്ചക്കള്ളമാണെന്ന് അമൃത വാദിച്ചു. ഇതോടെ എലീന കരച്ചില്‍ തുടങ്ങി. ഞാന്‍ ഇവിടെ കള്ളത്തരം പറഞ്ഞ് കള്ളിയാണെന്ന് എല്ലാവരും പറയുന്നെന്ന് എലീന പറഞ്ഞു. ഫുക്രുവും ആര്യയും ഷാജിയും കൂടി താരത്തെ സമാധാനിപ്പിക്കുന്നതാണ് പുതിയ പ്രമോ.
Post Your Comments