CinemaGeneralMollywoodNEWS

ഇപ്പോഴും ഒരു വേഷം കിട്ടാതെ പോയാല്‍ വല്ലാതെ കരയുന്ന ആളാണ് ഞാന്‍: വേദന പറഞ്ഞു സോണിയ

അതിനു പിന്നാലെ ആവേശത്തോടെ യാത്ര ചെയ്യാന്‍ തോന്നിയില്ല

ബാലതാരമെന്ന നിലയില്‍ മലയാള സിനിമയില്‍ പിച്ചവെച്ച് തുടങ്ങിയ നടി സോണിയ മുന്‍നിര നായികയായി  മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കേണ്ട പ്രതിഭയുള്ള താരമായിരുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന സിനിമയില്‍ ‘കുയിലി’ എന്ന ശ്രദ്ധേയമായ കഥാപത്രത്തെ അവതരിപ്പിച്ചുവെങ്കിലും സിനിമയില്‍ വേണ്ടത്ര തിളങ്ങാന്‍ താരത്തിനായില്ല. നൊമ്പരത്തിപൂവ്, മനു അങ്കിള്‍, മിഥ്യ, മൈഡിയര്‍ കുട്ടിച്ചാത്തന്‍ തുടങ്ങിയ സിനിമകളില്‍ ബാലതാരമായി നിറഞ്ഞു നിന്ന സോണിയ തനിക്ക് ഒരു നായികയാകാന്‍ കഴിയാതെ പോയ സങ്കടത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

‘സിനിമ എപ്പോഴും ഭാഗ്യത്തിന്റെ ലോകമാണ്, കുട്ടിക്കാലത്തിനു ശേഷം ആ ഭാഗ്യം എന്റെ ജീവിതത്തില്‍ കുറഞ്ഞു പോയി, ഒരു നായിക ആയില്ല എന്ന സങ്കടം ഇപ്പോഴുമുണ്ട്, അതിനു കാരണക്കാരി ഞാന്‍ തന്നെയാണ്. മമ്മൂട്ടിയുടെയും, രജനികാന്തിന്റെയുമൊക്കെ മടിയിലിരുന്നു വളര്‍ന്ന കുട്ടിക്കാലമായിരുന്നു,അതുകൊണ്ട് സിനിമ എന്നെ അത്ഭുതപ്പെടുത്തിയില്ല, അതിനു പിന്നാലെ ആവേശത്തോടെ യാത്ര ചെയ്യാന്‍ തോന്നിയില്ല, ഞാനൊരു ഫൈറ്റര്‍ അല്ല,പലപ്പോഴും കഥാപാത്രത്തെ മനസ്സില്‍ കണ്ടു അത് നേടിയെടുക്കാനുള യുദ്ധം നയിക്കാനൊന്നും എനിക്ക് പറ്റിയില്ല, ഇപ്പോഴും ഒരു വേഷം കിട്ടാതെ പോയാല്‍ സിനിമയൊന്നും വേണ്ടായെന്ന് ഓര്‍ത്ത്‌ കരയുന്ന ആളാണ് ഞാന്‍, ഒരു സെല്‍ഫി എടുത്തു നോക്കുമ്പോള്‍ തടി കൂടിയാല്‍ അപ്പോള്‍ ഡിപ്രഷനായി പോകും, അതുകൊണ്ടാണ് എനിക്ക് തോന്നാറുള്ളത് ഞാനിപ്പോഴും ആ മൈഡിയര്‍ കുട്ടിച്ചാത്തന്‍ കാലത്താണെന്ന്’- (ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

shortlink

Related Articles

Post Your Comments


Back to top button