ബോളിവുഡിന്റെ യുവ നിരയില്‍ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ന്നു കൊണ്ടിരിക്കുന്ന താരമാണ് വിക്കി കൗശാല്‍. പ്രശസ്ത ആക്ഷന്‍ കൊറിയോഗ്രാഫര്‍ ശാം കൗശാലിന്റെ മകനായ വിക്കി ചെറിയ കാലയളവ് കൊണ്ട് ബോളിവുഡില്‍ സൂപ്പര്‍ താര ഇമേജ് സൃഷ്ടിച്ച താരമാണ്. തന്റെ അച്ഛന്റെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മുപ്പത്തിയൊന്ന്കാരനായ വിക്കി. അച്ഛന് സിനിമയിലുള്ളത് കൊണ്ടാണ് തനിക്ക് സിനിമയില്‍ അവസരം കിട്ടിയതെന്ന പലരുടെയും ധാരണ തെറ്റാണെന്നും വിക്കി കൗശാല്‍ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഓര്‍മ്മപ്പെടുത്തുന്നു.
‘പഞ്ചാബില്‍ നിന്ന് കയ്യില്‍ ഒന്നുമില്ലാതെ മുംബൈയില്‍ ജോലി തേടി വന്ന ആളാണ് അച്ഛന്. കയ്യില്‍ കാശ് ഇല്ലാത്തത് കൊണ്ട് സ്റ്റേഷനില്‍ കിടന്നു ഉറങ്ങേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഏതോ തുണിപ്പീടികയില്‍ സെയില്‍സ്മാനായി കയറി. അയല്‍പ്പക്കത്ത് ഒരു സ്റ്റണ്ട് ബോയ് താമസിക്കുന്നുണ്ടായിരുന്നു. അയാള്‍ വഴി സ്റ്റണ്ട് ബോയി ആയി ഒരു സ്റ്റണ്ട് മാസ്റ്ററുടെ കീഴില്‍ ജോലി ചെയ്തു. ഡ്യൂപ്പായി അപകടം നിറഞ്ഞ ആക്ഷന്‍ രംഗങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നിരവധി മലയാള സിനിമകള്‍ക്കും അച്ഛന് ആക്ഷന്‍ ചെയ്തിട്ടുണ്ട്. പലരുടെയും വിചാരം അച്ഛന് സിനിമയിലുള്ളത് കൊണ്ടാണ് എനിക്ക് പടങ്ങള്‍ കിട്ടുന്നതെന്നാണ്. അച്ഛന്റെ കഷ്ടപ്പാടുകള്‍ ഒരു നടനാകാനുള്ള പ്രചോദനം എനിക്ക് നല്‍കിയിട്ടുണ്ട്’.വിക്കി കൗശാല്‍ പറയുന്നു.
Post Your Comments