BollywoodGeneralLatest News

’17 വര്‍ഷം നീ എനിക്ക് സ്‌നേഹം മാത്രം തന്നൂ’; പ്രിയപ്പെട്ടവന് വികാരഭരിതമായി വിടപറഞ്ഞ് താരം

എന്റെ സഹോദര നിന്നെ ദൈവം അനുഗ്രഹിക്കട്ടെ. 17 വര്‍ഷം സന്തോഷവും സ്‌നേഹവും മാത്രം തന്നതിന് നന്ദി.

ബോളിവുഡിന്റെ പ്രിയതാരമാണ് ടൈഗര്‍ ഷറോഫ്. തന്റെ വളര്‍ത്തുപൂച്ച ജെഡി മരിച്ചതിന്റെ ദുഃഖത്തിലാണ് താരം. 17 വര്‍ഷം സ്‌നേഹം മാത്രമാണ് നീ എനിക്ക് തന്നതെന്നു തന്റെ മാലാഖയുടെ ചിത്രത്തിനൊപ്പം ജെഡിക്ക് വിടപറഞ്ഞുകൊണ്ട് വികാരഭരിതമായി ടൈഗര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു

‘എന്റെ സഹോദര നിന്നെ ദൈവം അനുഗ്രഹിക്കട്ടെ. 17 വര്‍ഷം സന്തോഷവും സ്‌നേഹവും മാത്രം തന്നതിന് നന്ദി. എല്ലാ ജന്മത്തിലും നീ ഞങ്ങളിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞാന്‍ നിന്നിലേക്ക് വന്ന് ചേരുന്നതുവരെ ആരോഗ്യവാനായി കളിച്ചുകൊണ്ടിരിക്കൂ. ഐ ലവ് യു സോ മച്ച്‌’ ടൈഗര്‍ കുറിച്ചു.

ടൈഗര്‍ മാത്രമല്ല താരത്തിന്റെ സഹോദരി കൃഷ്ണയും അമ്മ അയേഷ ഷരോഫുമെല്ലാം തങ്ങളുടെ പ്രിയപ്പെട്ടവന് വികാരഭരിതമായി വിടപറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button