നടി ലിസിയുടെയും സംവിധായകന്‍ പ്രിയദര്‍ശന്റെയും മകളായ കല്യാണി തെന്നിന്ത്യയിലെ താര സുന്ദരിമാരില്‍ ഒരാളാണ്. അനൂപ് സത്യന്‍ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേയ്ക്ക് ചുവടു വച്ച കല്യാണി തന്റെ വിവാഹകാര്യത്തെക്കുറിച്ച് പ്രതികരിക്കുന്നു. താന്‍ പ്രണയിച്ചാകും വിവാഹിതയാകുക എന്നാണു താരം വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചത്.
” പ്രണയിച്ചാകും ഞാൻ വിവാഹം കഴിക്കുക. പ്രണയത്തിന്റെ കാര്യത്തിൽ ഞാൻ വളരെ സിനിമാറ്റിക്കാണ്. എന്റെ ആളെ കാണുമ്പോൾ ഹൃദയത്തിൽ സ്പാർക്ക് ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്. ഇടയ്ക്ക് ചിലപ്പോഴൊക്കെ ഓർക്കാറുണ്ട്, പ്രണയം ഉണ്ടായിരുന്നെങ്കിൽ എന്റെ ജീവിതം ചിലപ്പോൾ രക്ഷപ്പെട്ടേനേ എന്ന്.” കല്യാണി പറയുന്നു
Post Your Comments