ലോകത്ത് കൊറോണ വലിയ ഭീതിയാകുകയാണ്. ഈ അവസരത്തില്‍ തനിക്ക് പനിയും ചുമയും ഉണ്ടെന്നും എന്നാല്‍ കൊറോണ ടെസ്റ്റ് നടത്താന്‍ സാധിക്കുന്നില്ല എന്ന വിവരം പങ്കുവച്ചിരിക്കുകയാണ് അമേരിക്കന്‍ സൂപ്പര്‍ മോഡലും റിയാലിറ്റി ഷോ ജഡ്ജുമായ ഹൈദി ക്ലൂം. താരം പോസ്റ്റ് ചെയ്ത വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.
“പനിയും ചുമയും ജലദോഷവും ഉള്ളതിനാല്‍ രോഗം പകരേണ്ടെന്ന് കരുതി വീട്ടില്‍ തന്നെ ഇരിക്കുകയാണ്. ഇതൊരു സാധാരണ ജലദോഷം മാത്രമായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൊറോണ ടെസ്റ്റ് ചെയ്യാന്‍ ആഗ്രഹമുണ്ട് എന്നാല്‍ ഇവിടെ ആരുമില്ല. രണ്ട് ഡോക്ടര്‍മാരെ കാണാന്‍ ശ്രമിച്ചു പക്ഷെ സാധിച്ചില്ല. എല്ലാവരും സുരക്ഷിതരായിരിക്കൂ. സുഖമില്ലെങ്കില്‍ പുറത്തേക്കിറങ്ങാതെ വീട്ടില്‍ തന്നെയിരിക്കാന്‍ ശ്രദ്ധിക്കുക” എന്ന് ഹൈദി വീഡിയോയിലൂടെ പറഞ്ഞു.
Post Your Comments