
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് നടന് ആയുഷ്മാന്‍ ഖുറാനയും ഭാര്യയും സംവിധായകയുമായ താഹിറയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു 2008 ല്‍ ഇരുവരും വിവാഹിതരായത്. താഹിറയ്ക്ക് വ്യത്യസ്തമായ വിവാഹ വാര്‍ഷിക ആശംസ നേരുകയാണ് താരം.
ഭാര്യയുടെ രസകരമായ ചിത്രങ്ങള്‍ കൊണ്ടുള്ള കൊളാഷ് പോസ്റ്റ് ചെയ്തു കൊണ്ടായിരുന്നു നടന്റെ ആശംസ. ചിത്രത്തിനൊപ്പം രസകരമായ പ്രണയകഥയും ആയുഷ്മാന്‍ വെളിപ്പെടുത്തുന്നുണ്ട്.
”വര്‍ഷങ്ങള്‍ക്ക് മുന്‍പ് താഹിറയോട് പ്രണയാഭ്യര്‍ഥന നടത്തിയ ദിവസം 2001ല്‍ ബോര്‍ഡ് എക്സാമിന് തയ്യാറെയടുക്കുമ്പോള് ആയിരുന്നു. പുലര്‍ച്ചെ 1.48 ന് ഫോണിലൂടെ ഞാന്‍ എന്റെ പ്രണയം തുറന്നു പറഞ്ഞു. ബ്രയാന്‍ ആഡംസ് എന്റെ സ്റ്റീരിയോയില്‍ പാടിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്‍സൈഡ് ഔട്ട് ഔട്ട് ആയിരുന്നു ഗാനം. ഇവള്‍ക്കൊപ്പം 19 വര്‍ഷവുമായി” ആയുഷ്മാന്‍ കുറിച്ചു.
Post Your Comments