പതിനൊന്നില്‍ പഠിക്കുമ്പോള്‍ മണിരത്നം സാറിന്‍റെ സിനിമ വിട്ടുകളഞ്ഞു: ശ്രുതി ജയന്‍

പത്ത് കഴിഞ്ഞപ്പോള്‍ അവസരങ്ങളൊക്കെ വന്നിരുന്നു

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നടിയാണ് ശ്രുതി ജയന്‍. ചിത്രത്തില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിളിന്റെ റോളിലെത്തിയ ശ്രുതിയുടെ പ്രകടനം സിനിമ പോലെ ശ്രദ്ധേയമായിരുന്നു. സിനിമയില്‍ നായികായാകാന്‍  അതിയായി ആഗ്രഹിച്ച വ്യക്തിയാണ് താനെന്നും പതിനാറ് വയസ്സുള്ളപ്പോള്‍ മണിരത്നം സിനിമയില്‍ അവസരം കിട്ടിയിട്ടും അത് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ശ്രുതി പറയുന്നു.

‘സിനിമ എല്ലാവരുടെയും ആഗ്രഹമല്ലേ. ആര്‍ക്കാണ് സിനിമയിലെ നായകനും നായികയുമായാല്‍ കൊള്ളാമെന്ന് തോന്നാത്തത്. ആ മോഹം എല്ലാവരുടെയും ഉള്ളിലുണ്ടായിരിക്കും. പത്ത് കഴിഞ്ഞപ്പോള്‍ അവസരങ്ങളൊക്കെ വന്നിരുന്നു. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മണിരത്നം സാറിന്റെ ‘കടല്‍’ എന്ന സിനിമയില്‍ അവസരം കിട്ടിയിരുന്നു. പക്ഷെ കലാക്ഷേത്രയിലായിരുന്നത് കൊണ്ട് അത് ചെയ്യാന്‍ പറ്റിയില്ല. അവര്‍ക്ക് നമ്മുടെ ഫുള്‍ടൈം  നമ്മള്‍ കൊടുക്കുകയാണ്. മറ്റൊന്നിനും സമയം കണ്ടെത്താന്‍ പറ്റില്ല. പിന്നെ കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ വന്നു ഒരു നാടകട്രൂപ്പില്‍ ചേര്‍ന്നു. അതിലെ സുഹൃത്ത് വഴിയാണ് അങ്കമാലിയില്‍ എത്തുന്നത്. അവനാണ് എന്‍റെ ഫോട്ടോ അയച്ചു കൊടുക്കുന്നത്. അതുവരെ കാസ്റ്റിംഗ് കോളിനെക്കുറിച്ചും ഓഡിഷനെക്കുറിച്ചൊന്നും എനിക്ക് വലിയ ഐഡിയ ഇല്ലായിരുന്നു’.(കേരള കൗമുദി ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

Share
Leave a Comment