
ജയറാം, പൃഥിരാജ് തുടങ്ങിയവരുടെ നായികയായി തിളങ്ങിയ തെന്നിന്ത്യന്‍ താര സുന്ദരി ഷീല കൗര്‍ വിവാഹിതയായി. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് വരന്‍. ഈ മാസം 12-ാം തിയതി ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്.
”ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു. ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റാത്ത സമയം. ഹൃദയത്തിന്റെ ആഴത്തില്‍ സന്തോഷം അറിയുന്നു.പുതിയ ദിനം, ഒന്നിച്ചുള്ള പുതിയ ജീവിതം” എന്ന അടിക്കുറിപ്പോടെയാണ് നടി വിവാഹചിത്രം പങ്കുവച്ചത്.
Post Your Comments