CinemaGeneralMollywoodNEWS

പുറത്തിറങ്ങുന്നവര്‍ തന്നെ മാസ്ക് വെച്ചാണ് നടക്കുന്നത്: നടന്‍ വിജിലേഷ് ആ അനുഭവത്തെക്കുറിച്ച് തുറന്നു പറയുന്നു

വീട്ടിലെത്തിയപ്പോള്‍ മാവ് നിറയെ പഴുത്ത മാമ്പഴം നില്‍ക്കുന്നു

ലോകജനത കൊറോണോ ഭീതിയില്‍ ആവശ്യമായ  മുന്‍ കരുതല്‍ എടുക്കുമ്പോള്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് കേരളത്തെ ഭീതിപ്പെടുത്തിയ മറ്റൊരു വലിയ ദുരന്തമായിരുന്നു നിപ്പ. കേരളത്തിന്റെ വടക്കോട്ടുള്ള ഭാഗങ്ങളില്‍ നിപ്പ വില്ലനായപ്പോള്‍ അന്നത്തെ അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് മലയാളത്തിലെ യുവ താരം വിജിലേഷ്. ഷൂട്ടിംഗ് കഴിഞ്ഞു താന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മാവ് നിറയെ മാമ്പഴം ഉണ്ടായിട്ടും ആരും അതില്‍ ഒരെണ്ണം പോലും കഴിക്കാന്‍ ഭയപ്പെട്ടിരുന്നുവെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ വിജിലേഷ് പറയുന്നു

‘പേരാമ്പ്രയാണ് വീട് എന്ന് പറയുമ്പോള്‍ മിക്കവരും നിപ്പയുടെ കാര്യം ചോദിക്കും. ശരിക്കും പേടിപ്പെടുത്തിയ ദിനങ്ങളായിരുന്നു അത്. നിപ്പയുടെ തുടക്കത്തില്‍ ഞാന്‍ വാഗമണില്‍ വരുത്തന്റെ ഷൂട്ടിംഗിലായിരുന്നു. തിരിച്ചു വരുമ്പോഴേക്കും പേരാമ്പ്ര ടൌണിലൊന്നും ആളുകളില്ല. പുറത്തിറങ്ങുന്നവര്‍ തന്നെ മാസ്ക് വെച്ചാണ് നടക്കുന്നത്. വീട്ടിലെത്തിയപ്പോള്‍ മാവ് നിറയെ പഴുത്ത മാമ്പഴം നില്‍ക്കുന്നു. പക്ഷെ ആരും അതില്‍ ഒന്ന് പോലും കഴിക്കുന്നില്ല. എല്ലാം പേടിയോടെ മാത്രം കണ്ടിരുന്ന കാലം. വല്ലാത്ത ഭീതിയായിരുന്നു ചുറ്റിലും. കുറേക്കാലമെടുത്തു ആ ഞെട്ടലില്‍ നിന്ന് ആളുകള്‍ പുറത്ത് വരാന്‍. എങ്കിലും നിപ്പയെ ഇത്രയൊക്കെ നമുക്ക് പ്രതിരോധിക്കാനായല്ലോ അതോര്‍ക്കുമ്പോള്‍ ആശ്വാസം തോന്നുന്നു’.വിജിലേഷ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button