ബിഗ് ബോസ് മലയാളം സീസണ്‍ 2വില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളില്‍ ഒരാളായിരുന്നു വീണാ നായര്‍. അറുപത്തിയഞ്ചു ദിവസങ്ങള്‍ക്ക് ശേഷം ഷോയില്‍ നിന്നും പുറത്തായ താരം ആ ഷോയെക്കുറിച്ചും സഹ താരമായ രജിത്തിനെക്കുറിച്ചും തുറന്നു പറയുന്നു. തന്റെ അച്ഛന്റെ ച്ഛായയുണ്ട് രജിത്തിനെന്നു അവിടെ ചെന്നപ്പോള്‍ തന്നെ ആര്യയോട് താന്‍ പറഞ്ഞിരുന്നുവെന്നു വീണ ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. അവര്‍ തമ്മിലുള്ള സാമ്യത്തെക്കുറിച്ച് താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..
”ഞാനവിടെ ചെന്നപ്പോള്‍ത്തന്നെ ഇക്കാര്യം രഹസ്യമായി ആര്യയോട് പറഞ്ഞിരുന്നു. എന്റെ അച്ഛനെ കാണാന്‍ ഇങ്ങനെ തന്നെ ആയിരുന്നു. എന്റെ അച്ഛന്റെ നക്ഷത്രവും തൃക്കേട്ടയാണ്. അവര്‍ രണ്ടു പേരും ജനിച്ച മാസവും ഒന്നാണ്. സ്വഭാവം വ്യത്യാസമുണ്ട്. അച്ഛന്‍ ഇങ്ങനെയല്ല പെരുമാറുന്നത്. എന്നാല്‍ എനിക്കത് ഒരിക്കലും ആളുകള്‍ക്ക് മുന്നില്‍ പറയാന്‍ തോന്നിയില്ല. ഗെയിം സ്ട്രാറ്റജി എന്ന് അവിടെയുള്ളവരും പുറത്തുള്ളവരും പറയുമോ എന്ന് കരുതിയാണ് അവസാനം വരെ പറയാതിരുന്നത്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും കണ്ണിന് അസുഖം വന്ന്, ആശുപത്രിയില്‍ ടെസ്റ്റ് ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ ഞാന്‍ രജിത്തേട്ടനോട് ഇക്കാര്യം പറഞ്ഞിരുന്നു. രജിത്തേട്ടന്റെ അടുത്ത് വഴക്കൊക്കെ ഉണ്ടാകുമ്പോഴും എനിക്ക് പുള്ളിയെ ഇക്കാര്യം കൊണ്ട് ഇഷ്ടമായിരുന്നു. ഇഷ്ടമുള്ളത് കൊണ്ടാണ് ഇങ്ങനെ ചൊറിഞ്ഞോണ്ട് ചെല്ലുന്നത്.” വീണ പങ്കുവച്ചു
Post Your Comments