CinemaGeneralLatest NewsMollywoodNEWS

തെന്നിന്ത്യൻ സിനിമ നടി ഷീല കൗർ വിവാഹിതയായി

പൂവേ ഉനക്കാഗെ എന്ന തമിഴ് ചിത്രത്തിലൂടെ 1996 ല്‍ ബാലനടിയായിട്ടാണ് ഷീല വെള്ളിത്തിരയിലേക്ക് എത്തുന്നത്.

പ്രശസ്ത തെന്നിന്ത്യൻ സിനിമ നടി ഷീല കൗർ വിവാഹിതയായി. ബിസിനസുകാരനായ സന്തോഷ് റെഡ്ഡിയാണ് ഷീലയുടെ വരന്‍. ബുധനാഴ്ച ചെന്നൈയില്‍ വെച്ചായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. വിവാഹശേഷം ഭര്‍ത്താവിനൊപ്പം ഇരിക്കുന്ന ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് കൊണ്ട് നടി തന്നെയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു. ഒരിക്കലും താരതമ്യം ചെയ്യാന്‍ പറ്റാത്ത സമയം. സന്തോഷം ഹൃദയത്തിന്റെ ആഴത്തില്‍ വരെ എത്തി. ഞങ്ങള്‍ തമ്മിലുള്ള പുതിയൊരു ദിവസം പുതിയൊരു ജീവിതവുമാണ്. എന്ന് നടി ഫോട്ടോയ്ക്ക് ക്യാപ്ഷനായി കുറിച്ചു.

പൂവേ ഉനക്കാഗെ എന്ന തമിഴ് ചിത്രത്തിലൂടെ 1996 ല്‍ ബാലനടിയായിട്ടാണ് ഷീല വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് അല്ലു അര്‍ജുന്‍ നായകനായിട്ടെത്തിയ പരഗു എന്ന ചിത്രത്തില്‍ നായികയായിട്ടെത്തിയതോടെയാണ് ഷീല തെന്നിന്ത്യയില്‍ വലിയതായി ശ്രദ്ധിക്കപ്പെടുന്നത്.ഈ ചിത്രം മലയാളത്തിൽ കൃഷ്ണ എന്ന പേരിൽ മൊഴി മാറ്റി എത്തിയിരുന്നു.

പിന്നീട് ഷീല മലയാളത്തിൽ മായബസാര്‍, താന്തോന്നി, മേക്കപ്പ്മാന്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.  2011 ല്‍ ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം ഷീല സിനിമാലോകത്ത് നിന്നും മാറി നിന്നിരുന്നു. പിന്നീട് 2018 ല്‍ ഹൈപ്പര്‍ എന്ന ചിത്രത്തില്‍ നടി അഭിനയിച്ചിരുന്നു.

shortlink

Post Your Comments


Back to top button