BollywoodCinemaGeneralLatest NewsNEWS

കാമുകിയുടെ മുഖത്തടിച്ച യുവാവിനോട് കയര്‍ത്ത് നേഹ, നടി ‘വ്യാജ ഫെമിനിസ്റ്റെ’ന്ന്‌ വിമര്‍ശനം

ഒരു സമയം അഞ്ച് പേരെ തന്റെ കാമുകി പ്രണയിച്ചിരുന്നു, ഇതറിഞ്ഞ താൻ കാമുകിയെ തല്ലി എന്ന് റിയാലിറ്റി ഷോ മത്സരാർഥി ഷോയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു.

ശക്തമായ നിലപാടുകളിലൂടെ ശ്രദ്ധിക്കപെട്ട താരമാണ് നേഹ ധൂപിക. അഭിനേത്രി എന്നതിലുപരി അവതാരിക കൂടിയാണ് നേഹ. നിറ വയറുമായി ഷോയിൽ എത്തിയത് ബോളിവുഡ് കോളങ്ങളിൽ ചർച്ച വിഷയമായിരുന്നു. ഇപ്പോഴിത നേഹയ്ക്കെതിരെ സൈബർ ആക്രമണം വ്യാപകമാകുകയാണ്. റോഡീസ് റെവല്യൂഷന്‍ എന്ന റിയാലിറ്റി ഷോയിൽ നടി ഉന്നയിച്ച അഭിപ്രായമാണ് വൻ വിവാദത്തിനും ട്രോളുകളും
സൃഷ്ടിച്ചിരിക്കുന്നത്.

ഒരു സമയം അഞ്ച് പേരെ തന്റെ കാമുകി പ്രണയിച്ചിരുന്നു, ഇതറിഞ്ഞ താൻ കാമുകിയെ തല്ലി എന്ന് റിയാലിറ്റി ഷോ മത്സരാർഥി ഷോയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് നേഹ രംഗത്തെത്തിയത്. ഒരേ സമയം അഞ്ച് പേരെ പ്രണയിക്കുന്നത് ആ പെണ്‍കുട്ടിയുടെ ചോയിസാണ് എന്നായിരുന്നു നേഹയുടെ മറുപടി. ഇതോടെയാണ് നേഹക്കെതിരെ ഫേക്ക് ഫെമിനിസ്റ്റ് ട്രോളുകള്‍ ഉയരാൻ തുടങ്ങിയത്. ട്വിറ്ററിലൂടെയായിരുന്നു നേഹയ്ക്കെതിരെ ആക്രമണം. നടിയ്ക്കെതിരെ നിരവധി ഹാഷ് ടാഗുകളും ഉയരുന്നുണ്ട്. എന്നാൽ ഇതിനൊന്നും പ്രതികരണവുമായി താരം രംഗത്തെത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button