
തന്റെ സിനിമയുമായി ബന്ധപ്പെട്ടുള്ള ഭാര്യയുടെ പങ്ക് പറഞ്ഞു നടന്‍ ആസിഫ് അലി. അടുത്തിടെ ഇറങ്ങിയ ഉയരെ എന്ന സിനിമയിലെ തന്റെ നെഗറ്റീവ് വേഷത്തെക്കുറിച്ച് പ്രേക്ഷകര്‍ വെറുപ്പോടെ സംസാരിച്ചപ്പോള്‍ സന്തോഷിക്കണോ സങ്കടപ്പെടാണോ എന്ന ധര്‍മ്മ സങ്കടത്തിലായിരുന്നു തന്റെ പ്രിയ പത്നിയെന്നും ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ആസിഫ് അലി വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച സിനിമകളുടെ തെരഞ്ഞെടുപ്പിലൂടെ യുവ നിരയില്‍ പ്രഥമ സ്ഥാനത്തുണ്ടായിരുന്ന താരമായിരുന്നു ആസിഫ് അലി
ആസിഫ് അലി അഭിമുഖത്തില്‍ പങ്കുവെച്ചത്.
എന്‍റെ മൂഡ് മാറുന്നത് എപ്പോഴാണെന്ന് പറയാന്‍ പറ്റില്ല. പിന്നെ ഫോണും എടുക്കില്ല. അതെല്ലാം മനസിലാക്കി അഡ്ജസ്റ്റ് ചെയ്യുന്ന ഭാര്യയാണ് സമ. എന്റെ സിനിമകളെക്കുറിച്ചും സമ അഭിപ്രായം പറയാറുണ്ട്. ‘ഉയരെ’ കണ്ടപ്പോഴാണ് സമയക്ക് വ്യത്യസ്തമായൊരു എക്സ്പീരിയന്‍സുണ്ടായത്. സിനിമ കണ്ടിറങ്ങിയവര്‍ എന്റെ കഥാപാത്രത്തെക്കുറിച്ച് വെറുപ്പോടെ പറഞ്ഞപ്പോള്‍ സന്തോഷിക്കണോ സങ്കടപ്പെടണോ എന്ന സംശയത്തിലായിരുന്നു സമ. എന്റെ എല്ലാ സിനിമകളും സമ കാണാറുണ്ട്. മിക്ക സിനിമകളും കഴിവതും റിലീസ് ഡേ തന്നെ കാണാന്‍ ശ്രമിക്കാറുണ്ട്. അതില്‍ നിന്ന് കിട്ടുന്ന പ്രേക്ഷക പ്രതികരണം അറിഞ്ഞേ ഞാന്‍ സിനിമകളുടെ പ്രൊമോഷന് പോലും പോകാറുള്ളൂ
Post Your Comments