മോഡലും മുന്‍ പോണ് സിനിമാ താരവുമായിരുന്ന മിയ ഖലീഫ വിവാഹിതയാകുന്നു. ജൂണ്‍ 10 നാണ് വിവാഹം നടക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ മിയ തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. സ്വീഡിഷ് ഷെഫായ റോബന്‍ട്ട് സാന്‍ഡ്ബെര്‍ഗാണ് മിയയുടെ വരന്. 2019 മാര്‍ച്ച് 12 ന് റോബര്‍ട്ട് തന്നോട് വിവാഹാഭ്യര്‍ഥന നടത്തിയെന്നും അന്നും ഇന്നും എന്നും തന്റെ മറുപടി യെസ് എന്നാണെന്നും മിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
പോണ് താരമായിരുന്ന മിയ ഇപ്പോള്‍ സ്പോര്‍ട്സ് ഷോയുടെ അവതാരകയാണ്. പോണ് സിനിമ മേഖല വിട്ടെങ്കിലും മിയയ്ക്ക് ഇന്നും ലോകം മുഴുവന്‍ ആരാധകരുണ്ട്. ഐ.എസ് ഭീഷണിയെത്തുടര്‍ന്നാണ് മിയ പോണ് രംഗത്തുനിന്നും പിന്‍വാങ്ങിയത്. പോണ് സിനിമകളില്‍ അഭിനയിച്ചതില്‍ കുറ്റബോധമുണ്ടെന്നും മിയ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
എന്നെ പണമുണ്ടാക്കുന്ന യന്ത്രമായാണ് പല നിര്‍മാണ കമ്പനികളും കണ്ടിരുന്നത്. 21 വയസ്സിലായിരുന്നു ഞാന്‍ പോണ് സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയത്. എനിക്കിന്ന് പൊതുനിരത്തില്‍ ഇറങ്ങി നടക്കാന്‍ പോലും കഴിയുന്നില്ല. ആളുകളുടെ നോട്ടം മുഴുവന്‍ എന്റെ തുണിയുടെ ഉള്ളിലേക്കാണ്. അതെന്നെ നാണിപ്പിക്കുന്നു. എനിക്ക് സ്വകാര്യതയില്ലാതായി. ഒരിക്കല്‍ മാത്രമേ ഞാന്‍ എന്റെ പേര് ഗൂഗിള്‍ ചെയ്തു നോക്കിയിട്ടുള്ളൂ എന്നായിരുന്നു മിയയുടെ വെളിപ്പെടുത്തല്‍.
Post Your Comments