CinemaGeneralMollywoodNEWS

നല്ല സ്റ്റാറ്റസോടെ ജീവിക്കുന്നതാണ് പ്രധാനം : മനസ്സ് തുറന്നു മനോജ്‌ കെ ജയന്‍

മുപ്പത്തിയൊന്നാം വര്‍ഷത്തിലും സിനിമയില്‍ നില്‍ക്കാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട്

സിനിമയില്‍ നിന്ന് പണം സമ്പാദിച്ചു കൂട്ടണമെന്ന തോന്നല്‍ ഒരിക്കലും തനിക്ക് ഉണ്ടായിട്ടില്ലെന്ന് നടന്‍ മനോജ്‌ ക ജയന്‍. ഓടി നടന്നു സിനിമയുടെ എണ്ണം കൂട്ടാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും ചെയ്യാന്‍ കഴിയാവുന്ന റോളുകള്‍ മാത്രമേ ഈ മുപ്പത്തിയൊന്ന് വര്‍ഷത്തിനിടയില്‍ ഏറ്റെടുത്തിട്ടുള്ളുവെന്നും അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ മനോജ്‌ കെ ജയന്‍ പറയുന്നു.

‘ഞാന്‍ 1988-ലാണ് സിനിമയില്‍ വരുന്നത്. ആ കാലം മുതല്‍ ഇന്നുള്ള ഏറ്റവും പുതിയ നടന്മാരുടെ സിനിമയില്‍ വരെ ഞാന്‍ അഭിനയിച്ചു. എല്ലാ തലമുറയിലും പെട്ട ആള്‍ക്കാരുടെ കൂടെ ചെറുതും വലുതുമായ കഥാപാത്രങ്ങളില്‍ വ്യാപരിച്ച് മുപ്പത്തിയൊന്നാം വര്‍ഷത്തിലും സിനിമയില്‍ നില്‍ക്കാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ത്ഥ്യമുണ്ട്. ഒരുപാട് ഓവര്‍ എക്സ്പോസ്ഡ് ചെയ്ത നടനല്ല ഞാന്‍. പറ്റുന്ന റോളുകളെ ഞാന്‍ എടുക്കാറുള്ളൂ. ഓടി നടന്നു സിനിമയുടെ എണ്ണം കൂട്ടാനോ അതുവഴി ഒരുപാട് സമ്പാദ്യമുണ്ടാക്കി സൂക്ഷിക്കാനോ ശ്രമിച്ചിട്ടില്ല. നല്ല സ്റ്റാറ്റസോടെ ജീവിക്കണമെന്നുണ്ട്. അല്ലാതെ ഒരുപാട് സ്വത്ത് വാങ്ങിക്കൂട്ടണമെന്നോ പിള്ളേര്‍ക്ക് വേണ്ടി സമ്പാദിക്കണമെന്നോ ചിന്തിച്ചിട്ടില്ല. അച്ഛന്‍ ഒരുതരി മണ്ണ് പോലും എനിക്ക് വേണ്ടി ഉണ്ടാക്കിയിട്ടില്ല. സിനിമയില്‍ വന്നിട്ട് ഞാനായിട്ട് ഉണ്ടാക്കിയ സമ്പാദ്യമേയുള്ളൂ. പക്ഷെ അച്ഛന്‍ നല്‍കിയ പൈതൃകവും പാരമ്പര്യവുമൊക്കെ അതിനേക്കാള്‍ വലിയ നിധിയാണ്‌’. മനോജ്‌ കെ ജയന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button