
നര്‍ത്തകിയായും നടിയായും പേരെടുത്ത താരമാണ് കൃഷ്ണപ്രഭ. മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ അടുത്തിടെ അതിഥിയായി കൃഷ്ണപ്രഭ എത്തിയിരുന്നു. ഈ ഷോയുടെ അവതാരകയായി എത്തുന്ന ഗായിക റിമിയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചായിരുന്നു കൃഷ്ണപ്രഭ തുറന്നുപറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ച.
ഗാനമേളയ്ക്കിടയില്‍ റിമി എങ്ങനെയാണ് ഇത്രയും എനര്‍ജി സൂക്ഷിക്കുന്നതെന്ന കാര്യത്തെക്കുറിച്ചോര്ത്ത് താനൊരുപാട് അത്ഭുതപ്പെട്ടിരുന്നുവെന്ന് കൃഷ്ണപ്രഭ പറയുന്നു. നിരവധി പേരായിരുന്നു നേരത്തെ ഈ സംശയം ഉന്നയിച്ചത്. എന്നാല്‍ ആ രഹസ്യത്തെക്കുറിച്ച് തനിക്ക് അറിയാമെന്നും അത് മനസ്സിലാക്കിയതിന് ശേഷമാണ് റിമിയെ വലിയ വിലയില്ലാതായതെന്നും താരം പറയുന്നു.
സമദ് സുലൈമാന്‍, ശ്രീജിത്ത് രവി, ദൃശ്യ തുടങ്ങിയവരും കൃഷ്ണപ്രഭയ്ക്കൊപ്പം ഒന്നും ഒന്നും മൂന്നിലേക്ക് എത്തിയിരുന്നു. സമദ് നായകനായി എത്തുന്ന \വര്‍ക്കി എന്ന സിനിമയുടെ വിശേഷങ്ങളും ഇവര്‍ പങ്കുവെച്ചു.
Post Your Comments