ബിഗ് ബോസിൽ നിന്നും അടുത്തിടെ പുറത്തായ മത്സരാര്‍ഥിയാണ് ജസ്‍ല മാടശ്ശേരി. ഷോയിൽ ജസ്‍ല ഏറ്റവും കൂടുതൽ തര്‍ക്കിക്കുകയും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തത് ഡോ. രജിത് കുമാറുമായിട്ടിരുന്നു. ഷോയിൽ നിന്നും പുറത്തിറങ്ങിയ ശേഷം ആ വീട്ടില്‍ ഒരിക്കലും മിസ് ചെയ്യാത്ത ആളായിരിക്കും താങ്കളെന്ന് വ്യക്തമാക്കിയ ശേഷമായിരുന്നു ജസ്‍ല പുറത്തേക്ക് പോയത്. ഇപ്പോഴിതാ ബിഗ് ബോസില്‍ മിസ് ചെയ്യുന്ന ചില കാര്യങ്ങളുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ജസ്‍ല.
ബിഗ് ബോസിന്‍റെ സൗണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യങ്ങളായിരുന്നു. ആ സൗണ്ട് കേള്‍ക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. മനപ്പൂര്‍വ്വം മൈക്ക് ധരിക്കാതെ നടന്നിട്ടുണ്ട്. ആ ശബ്ദം കേള്‍ക്കാനായിരുന്നു അത്. അതുപോലെ എന്‍റെ കുടുംബം പോലെ അവിടത്തെ ക്യാമറകളും മാറക്കഴിഞ്ഞിരുന്നു. തിരിച്ചുവന്ന ശേഷം ഫോണ്‍ മറന്നുപോയിരുന്നു. ഫോണ്‍ വീണ്ടും ഉപയോഗിക്കാനുള്ള റുട്ടീനായി വരുന്നേയുള്ളൂവെന്നും ജസ്‍ല പറഞ്ഞു.
ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തുചാടാന്‍ വരെ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ജയിലില്‍ ചവിട്ടി പുറത്തേക്ക് ചാടുന്നതും കാലൊടിയുന്നതും വരെ ഞാന്‍ മനസില്‍ ചിന്തിച്ച് കൂട്ടിയുണ്ട്. ഷോയിൽ ഞാന്‍ ജെനുവിനായിരുന്നു. ഗെയിമിനായി എന്തും ചെയ്യാനൊന്നും എനിക്ക് പറ്റില്ലായിരുന്നു എന്നും ജസ്‍ല പറഞ്ഞു.
Leave a Comment