മഹേഷ് പഞ്ചു ചലച്ചിത്ര അക്കാദമിയില്‍ നിന്നും പുറത്ത്; പിന്നില്‍ കമലും ബീനാപോളും അടങ്ങുന്ന സംഘം!!

ജൂറിയെ നിശ്ചയിക്കാനുള്ള യോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ശ്യാമപ്രസാദിനെ ജൂറി അധ്യക്ഷനാക്കാനായിരുന്നു കമലിന്റെ നീക്കം. മാത്രമല്ല ബീനാ പോളിനും സിബി മലയിലിനും താത്പര്യമുള്ള ചിലരെക്കൂടി ജൂറിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശമുയര്‍ന്നു

സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കുന്നതിനു മുന്പ് തന്നെ ചലച്ചിത്ര അക്കാദമിയില്‍ പ്രതിസന്ധി. . അക്കാഡമി സെക്രട്ടറി മഹേഷ്‌ പഞ്ചു അക്കാദമിയില്‍ നിന്നും പുറത്തേയ്ക്ക്. സാംസ്‌കാരിക മന്ത്രി എ.കെ. ബാലനെ മുള്‍മുനയില്‍ നിര്‍ത്തി ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലിന്റെയും വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാ പോളിന്റെയും ബോര്‍ഡ് അംഗം സിബിമലയിന്റെയും രാജി ഭീഷണിയെ തുടര്‍ന്നാണ് മഹേഷ്‌ പഞ്ചു സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്തായതെന്ന് റിപ്പോര്‍ട്ട്.

അക്കാഡമി സെക്രട്ടറിയെ മാറ്റിയില്ലെങ്കില്‍ തങ്ങള്‍ രാജിവയ്ക്കുമെന്നു കമല്‍, ബീനാ പോള്‍, സിബി മലയില്‍ തുടങ്ങിയവര്‍ ഭീഷണി ഉയര്‍ത്തിയതോടെ സെക്രട്ടറിയെ മാറ്റുകയായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനായുള്ള ജൂറിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ വ്യത്യാസമാണ് ഇതിനു പിന്നിലെന്നും തത്പര കക്ഷികളെ ജൂറിയില്‍ തിരുകിക്കയറ്റി ഇഷ്ടക്കാര്‍ക്ക് അവാര്‍ഡ് നല്‍കാനായിരുന്നു കമലിന്റെയും സംഘത്തിന്റെയും നീക്കമെന്നാണ് ഇപ്പോഴത്തെ ആരോപണം.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഈമാസം പ്രഖ്യാപിക്കാന്‍ ഇരിക്കുകയായിരുന്നു. അതിനായി ജൂറിയെ നിശ്ചയിക്കാനുള്ള യോഗം ചേര്‍ന്നെങ്കിലും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ശ്യാമപ്രസാദിനെ ജൂറി അധ്യക്ഷനാക്കാനായിരുന്നു കമലിന്റെ നീക്കം. മാത്രമല്ല ബീനാ പോളിനും സിബി മലയിലിനും താത്പര്യമുള്ള ചിലരെക്കൂടി ജൂറിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശമുയര്‍ന്നു. ഇത് അംഗീകരിക്കാന്‍ സെക്രട്ടറി തയാറായില്ല. ചലച്ചിത്ര അക്കാഡമി ചെയര്‍മാനാണ് കമല്‍. മാത്രമല്ല മകന്‍ ജനൂസ് മുഹമ്മദിന്റെ ചിത്രവും അവാര്‍ഡിനായി മത്സരിക്കുന്നുണ്ട്. കൂടാതെ കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡില്‍ കമല്‍ സംവിധാനം ചെയ്ത ആമിയ്ക്ക് പുരസ്കാരം ലഭിച്ചിരുന്നു. ഇത്തരത്തിലുള്ള വിവാദങ്ങളാണ് ഇപ്പോള്‍ മഹേഷ്‌ പഞ്ചുവിന്റെ പുറത്താകലില്‍ എത്തി നില്‍ക്കുന്നത്.

Share
Leave a Comment