ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ നദിയും അവതാരകയുമായ ആര്യ ബിഗ് ബോസ് സീസണ് രണ്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ചു മുന്നേറുകയാണ്. ടാസ്കുകളിലും ഗെയിമിലുമൊക്കെയായി സജീവമായ താരത്തിനു ആരാധകര്‍ ഏറെയാണ്. ക്യാപറ്റന്‍സി മത്സരത്തില്‍ പങ്കെടുത്ത സമയത്ത് ആര്യയും രഘുവും പരസ്പരം പരിഹസിച്ചതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
ആര്യ വെറും കച്ചറയാണെന്നായിരുന്നു രഘു പറഞ്ഞത്. അമൃതയും അഭിരാമിയും ഷാജിയുമൊക്കെ രഘുവിന്റെ ഈ സംസാരം കേള്‍ക്കുന്നുണ്ടായിരുന്നു. നീ പോടായെന്ന് പറഞ്ഞ് ഇവര്‍ക്കരികിലേക്ക് എത്തുകയായിരുന്നു ആര്യ. മര്യാദയ്ക്ക് ഓടാഞ്ഞിട്ടല്ലേയെന്ന് രഘു ചോദിച്ചപ്പോള്‍ നിനക്ക് ഉളുപ്പുണ്ടോടാ, മര്യാദയുണ്ടോടാ, താഴെ വീണുകിടന്നത് എടുത്തിട്ട് ഞാന്‍ ഔട്ടായി നിങ്ങള്‍ കൊണ്ടുപൊക്കോ എന്ന് വിളിച്ച് പറയുകയും ചെയ്തു.
എന്താണ് മര്യാദക്ക് ഓടാതിരുന്നതെന്നായിരുന്നു രഘുവിന്റെ അടുത്ത ചോദ്യം. എനിക്കിച്ചിരി മര്യാദ കുറവാണെന്നായിരുന്നു ആര്യയുടെ മറുപടി. നീയെന്നെ എന്ത് ചെയ്യും, വലിച്ച് മൂക്കില്‍ കേറ്റുമോയെന്നും താരം ചോദിച്ചു.
Post Your Comments