CinemaGeneralMollywoodNEWS

സിനിമയിലായാലും ജീവിതത്തിലായാലും അവനവനോടാണ് സത്യസന്ധത വേണ്ടത് : സുരഭി ലക്ഷ്മി

ഇപ്പോഴും നല്ല കഥാപാത്രങ്ങള്‍ കിട്ടാത്തതിന്റെ ഇല്ലായ്മയാണ് ഞാനനുഭവിക്കുന്നത്

അവനവനോടുള്ള സത്യസന്ധതയാണ് ഒരു കലാകാരിയെ സംബന്ധിച്ച് ഏറ്റവും പ്രധാനമെന്ന് നടി സുരഭി ലക്ഷ്മി. സിനിമയുടെ വര്‍ണമല്ല തന്നെ ആകര്‍ഷിച്ചതെന്നും അതിനോടുള്ള പാഷന്‍ ആണ് തന്നെ ഇപ്പോഴും സിനിമയില്‍ നിലനിര്‍ത്തുന്നതെന്നും സുരഭി വ്യക്തമാക്കുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സുരഭി വിശേഷങ്ങള്‍ പങ്കുവെച്ചത്.

സുരഭിയുടെ വാക്കുകള്‍

‘സിനിമയിലായാലും ജീവിതത്തിലായാലും അവനവനോടാണ് സത്യസന്ധത വേണ്ടത്. ജീവിതത്തിലും സ്ക്രീനിലും അഭിനയിച്ചഭിനയിച്ച് ഇതിലേതാണ് ജീവിതം ഇതിലേതാണ് സ്ക്രീനിലുള്ളത് എന്ന് മനസിലാവാത്ത രീതിയില്‍ സ്വഭാവം മാറിയപ്പോയവരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നെ മോഹിപ്പിച്ചത് സിനിമയുടെ പളപളപ്പല്ല അതിനോടുള്ള പാഷനാണ്.
എന്നെക്കാള്‍ ഇല്ലായ്മ അനുഭവിച്ചവരാണ് എന്റെ കഥാപാത്രങ്ങള്‍. ഇപ്പോഴും നല്ല കഥാപാത്രങ്ങള്‍ കിട്ടാത്തതിന്റെ ഇല്ലായ്മയാണ് ഞാനനുഭവിക്കുന്നത്. ഇഷ്ടപ്പെട്ടു തെരെഞ്ഞെടുത്തതാണ് ഈ യാത്ര. ഇഷ്ടപെട്ട ഒരാളുടെ കൂടെ ഇറങ്ങിപ്പോകും പോലെ തന്നെയാണ് അതും. അങ്ങനെ പോകുമ്പോള്‍ ഉള്ളിലിരുന്നു ഒരാള്‍ പാടും ‘അപ്പോഴും പറഞ്ഞില്ലേ പോവണ്ടാ പോവണ്ടാ പോവണ്ടാന്നു’ അപ്പോ മറ്റേ പകുതി പാടും ‘കടലിനക്കരെ പോണോരെ കാണാപൊന്നിന് പോണോരെ പോയ്‌ വരുമ്പോള്‍ എന്ത് കൊണ്ട് വരും’, സുരഭി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button