![](/movie/wp-content/uploads/2020/03/14as6.png)
കേരളത്തില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് നടി രഞ്ജിനി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നടി മന്ത്രിയെ പ്രശംസിച്ചത്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…………………..
‘നമ്മുടെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെക്കുറിച്ച് ഞാന്‍ അങ്ങേയറ്റം അഭിമാനം കൊള്ളുന്നു. നിപ്പ പൊട്ടിപ്പുറപ്പെട്ടതു മുതല്‍ കൊറോണ വൈറസ് അടക്കം നാട്ടിലെത്തിയ പല ആരോഗ്യപ്രശ്‌നങ്ങളും നേരിട്ടതു നോക്കിയാല്‍ അവര്‍ സത്യത്തില്‍ ഒരു ഹീറോ തന്നെയാണ്. എന്റെ സ്വന്തം അനുഭവത്തില്‍ പറയുകയാണെങ്കില്‍ അവര്‍ കുലീനയായ വ്യക്തി മാത്രമല്ല, ബുദ്ധിമതിയായ സ്ത്രീ കൂടിയാണ്. സ്‌നേഹം മാത്രം.. നിങ്ങള്‍ ഇനിയും മുന്നോട്ടു തന്നെ കുതിക്കൂ.. എന്ന് നിങ്ങള്‍ വിളിക്കാറുള്ളതുപോലെ നിങ്ങളുടെ മാണിക്യച്ചെമ്പഴുക്ക. പ്രതിസന്ധികള്‍ നേരിടുന്നതിലെ എന്റെ ഊര്‍ജവും പ്രചോദനവുമാണ് നിങ്ങള്‍..’
കൊറോണ വൈറസിനെ കേരളത്തില്‍ നിന്നും തുരത്താന്‍ കൈകൊള്ളുന്ന പ്രവര്‍ത്തനങ്ങളുടെ വെളിച്ചത്തില്‍ സിനിമാതാരങ്ങളും സംവിധായകരും മന്ത്രിയെ പ്രശംസിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു.
Post Your Comments