CinemaGeneralLatest NewsMollywoodNEWS

കൊറോണ വൈറസ്: വിവാഹ ആഘോഷങ്ങള്‍ മാറ്റിവെച്ച് നടി ഉത്തര ഉണ്ണി

  ബിസിനസുകാരനായ നിതേഷ് നായരുമായുള്ള വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും ഉത്തര സോഷ്യൽ മീഡിയിൽ പങ്കുവച്ചിരുന്നു.

സിനിമ താരം ഊർമിള ഉണ്ണിയുടെ മകളും നടിയും നിർത്തികിയുമായ താരമാണ് ഉത്തര ഉണ്ണി. അഭിനയ രംഗത്ത് അത്രയ്ക്ക് സജീവമല്ലെങ്കിലും നൃത്തവും ഷോകകളുമായി തിരക്കിലാണ് താരം. താന്‍ വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണെന്ന് അടുത്തിടെയാണ് താരം വെളിപ്പെടുത്തിയത്.  ബിസിനസുകാരനായ നിതേഷ് നായരുമായുള്ള വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും ഉത്തര സോഷ്യൽ മീഡിയിൽ പങ്കുവച്ചിരുന്നു.

 

ഇപ്പോഴിതാ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു അറിയിപ്പുമായി എത്തിയിരിക്കുകായണ് താരം. ലോകം മുഴുവന്‍ കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ വിവാഹത്തെ കുറിച്ച് സുഹൃത്തുക്കളോടും ബന്ധുക്കളോടും വിശദീകരിക്കുകയാണ് ഉത്തര. വിവാഹം ചടങ്ങ് മാത്രമായി നടത്തുമെന്നും ആഘോഷങ്ങള്‍ മാറ്റിവെച്ചിരിക്കുകയാണെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഉത്തര ഉണ്ണി ഇക്കാര്യം അറിയിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം…………………………

‘കൊറോണ വൈറസ് ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ വിവാഹാഘോഷങ്ങള്‍ മാറ്റിവയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. സ്ഥിതി ശാന്തമായ ശേഷം ആഘോഷങ്ങള്‍ നടത്തും. ടിക്കറ്റടക്കം ബുക്ക് ചെയ്ത് തയ്യാറായി നില്‍ക്കുന്നവരോട് ക്ഷമ ചോദിക്കുന്നു. നിശ്ചയിച്ച ദിവസം ക്ഷേത്രത്തില്‍ വച്ച് താലികെട്ട് മാത്രം നടത്തും. എല്ലാവരും സുരക്ഷിതരായി ഇരിക്കണം. ശ്രദ്ധയോടെ ആരോഗ്യം പരിപാലിക്കണം- ‘- ഉത്തര കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button