CinemaGeneralLatest NewsMollywoodNEWS

‘ഹോര്‍ട്ടി കോര്‍പ്പില്‍ അഴിമതിയുടെ കാര്യത്തില്‍ എന്തെങ്കിലും തെളിവുണ്ടായാല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് പോകുമെന്ന്’ – വിനയൻ

ഹോര്‍ട്ടി കോര്‍പ്പിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടന്നു എന്നത് സത്യമാണ്

സംസ്ഥാന ഹോര്‍ട്ടി കോര്‍പ്പില്‍ വന്‍ അഴിമതി നടന്നുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹോര്‍ട്ടി കോര്‍പ്പ് ചെയര്‍മാനും സിനിമ സം‌വിധായകനുമായ  വിനയന്‍. വിജിലന്‍സ് പരിശോധന നടന്നു എന്നുള്ളത് ശരിയാണ്, എന്നാല്‍ ഹോര്‍ട്ടി കോര്‍പ്പില്‍ ഒരു തരത്തിലുമുള്ള അഴിമതിയും നടന്നിട്ടില്ലെന്ന് വിനയന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വ്യക്തമാക്കി.

കുറിപ്പിന്റെ പൂര്‍ണരൂപം………………………..

പ്രിയ സുഹൃത്തുക്കളെ.. ഹോര്‍ട്ടികോര്‍പ്പിലെ വിജിലന്‍സ് റെയ്ഡില്‍ വന്‍ ക്രമക്കേട് എന്ന വാര്‍ത്തയേപ്പറ്റി പ്രതികരിക്കാനാണ് ഇപ്പോള്‍ ഞാനീ കുറിപ്പെഴുതുന്നത്..

ഇന്നലെ ഹോര്‍ട്ടി കോര്‍പ്പിന്റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ് നടന്നു എന്നതു സത്യമാണ്..പക്ഷേ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അവിടുന്നു പോകുന്നതിനു മുന്‍പു തന്നെ അവരുടെ റിപ്പോര്‍ട്ടായി ഹോര്‍ട്ടികോര്‍പ്പില്‍ വലിയ ക്രമക്കേടെന്ന വാര്‍ത്ത വന്നതില്‍ ഒരു ഗൂഡാലോചന ഉണ്ടോ എന്ന് ആര്‍ക്കും തോന്നാവുന്ന പോലെ ഒരു സംശയം എനിക്കും തോന്നുന്നുണ്ട് അതിനു കാരണവുമുണ്ട്.. പിന്നാലെ പറയാം
വിജിലന്‍സ് അന്വേഷണത്തില്‍ എന്തെന്‍കിലും തെറ്റോ അഴിമതിയോ ആരടെയെന്‍കിലും ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടന്‍കില്‍ കര്‍ശനമായ നടപടി എടുക്കണമെന്ന് അതിന്റെ അതോറിറ്റി ആയ ബഹുമാനപ്പെട്ട ക്രൃഷിവകുപ്പു മന്ത്രിയോടു ഞാന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.,

അഴിമതിയും തെറ്റുകളും ആവര്‍ത്തിക്കുന്ന ഒരു ചെറിയ വിഭാഗം ഉദ്യോഗസ്ഥര്‍ ഹോര്‍ട്ടി കോര്‍പ്പില്‍ ഉണ്ടന്ന കാര്യം ഞാന്‍ മറച്ചുവയ്കുന്നില്ല.. ഞാന്‍ ചെയര്‍മാനായതിനു ശേഷം തന്നെ ഇക്കാരണങ്ങളാല്‍ കുറേപ്പേരെ പിരിച്ചു വിടുകയും ചിലരുടെ പേരില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടി എടുക്കുകയും ചെയ്തു.. അഴിമതിയുടെ കാര്യത്തില്‍ എന്തെന്‍കിലും തെളിവുണ്ടായാല്‍ യാതൊരു വിട്ടു വീഴ്ചയും എന്റെ ഭാഗത്തു നിന്നുണ്ടാവില്ലന്നും.. അങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലന്‍കില്‍ ആ നിമിഷം ഞാന്‍ ഹോര്‍ട്ടികോര്‍പ്പു ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു പോകുമെന്നും നിങ്ങള്‍ക്കുറപ്പു തരുന്നു…

അതിനോടൊപ്പം വാര്‍ത്തകളില്‍ വന്ന ചില പിശക് ഇവിടെ ചൂണ്ടിക്കാണിക്കേണ്ടതായിട്ടുണ്ട് എന്നും എനിക്കു തോന്നുന്നു.. കര്‍ഷകര്‍ക്കു കൊടുക്കേണ്ട സബ്‌സിഡി എന്നൊരു ഹെഡ്ഡില്‍ ഹോര്‍ട്ടി കോര്‍പ്പിന് സര്‍ക്കാരില്‍ നിന്ന് ഫണ്ടൊന്നും കിട്ടാറില്ല.. ഓണം വിഷു പോലുള്ള ഫെസ്‌ററിവല്‍ സമയത്തും പ്രളയകാലത്തുമൊക്കെ ജനങ്ങള്‍ക്കു കൂടുതല്‍ സഹായകരമായി,വിപുലമായി പച്ചക്കറി വിപണനം നടത്താനും, അതുപോലെ മാര്‍ക്കറ്റില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്താനുമായി സര്‍ക്കാര്‍ പണം തരാറുണ്ട്..ഈ ഫണ്ട് ഉപയോഗിച്ച് കഴിഞ്ഞ ഓണക്കാലത്തും പ്രളയകാലത്തും ഒക്കെ ഹോര്‍ട്ടി കോര്‍പ്പ് വളരെ നന്നായി പ്രവര്‍ത്തിച്ചു എന്ന തിന് ഗവണ്‍മെന്റില്‍ നിന്നും മറ്റു ജനവിഭാഗങ്ങളില്‍ നിന്നും പ്രശംസ നേടിയിട്ടുള്ളതാണ്.. ഹോര്‍ട്ടി കോര്‍പ്പ് വിപണനം ചെയ്യുന്ന മുഴുവന്‍ പച്ചക്കറികളും കേരളത്തിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്നതല്ല.. ചില ഇനങ്ങളൊന്നും കേരളത്തില്‍ ക്രൃഷി ചെയ്യുന്നേ ഇല്ല എന്നതാണു സത്യം.. അതുകൊണ്ടു തന്നെ അന്യ സംസ്ഥാന പച്ചക്കറി വിപണനക്കാരെ ഹോര്‍ട്ടി കോര്‍പ്പിന് പുര്‍ണ്ണമായും ഒഴിവാക്കാനും പറ്റില്ല.. പക്ഷേ ഇടനിലക്കാരെ ഒഴിവാക്കി അവരില്‍ നിന്നും നേരിട്ടാണ് ഇപ്പോള്‍ പച്ചക്കറി വാങ്ങുന്നത്.. അഴിമതി ഒഴിവാക്കാനാണ് ഇങ്ങനെ തീരുമാനമെടുത്തത്.. അതിനിടയില്‍ കൂടിയും വെട്ടിപ്പു നടത്തുന്ന വീരന്‍മാര്‍ ഉണ്ടന്‍കില്‍ അവരെ പിടിക്കുക തന്നെ വേണം

കാലാകാലങ്ങളായി യാതൊരു ദീര്‍ഘവീഷണവും ഇല്ലാതെ അതാതു ഭരണാധികാരികള്‍ കുത്തിനിറച്ച അധിക തൊഴിലാളികളെ കൊണ്ട് ശ്വാസം മുട്ടുകയാണു സത്യത്തില്‍ ഹോര്‍ട്ടി കോര്‍പ്പ്. നഷ്ടത്തിലോടിയിരുന്ന ഹോര്‍ട്ടികോര്‍പ്പിനെ അത്തരം അനാവശ്യകാര്യങ്ങളിലുടൊന്നും പോകാതെ ലാഭത്തിലേക്കു കൊണ്ടുവരാന്‍ ഈ ഡയറക്ടര്‍ ബോാഡ് പരമാവധി ശ്രമിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ 22 കോടിയോളം രുപ ശമ്പളവും വാടകയും മറ്റു ചെലവുകളുമായി വേണ്ട ഹോര്‍ട്ടി കോര്‍പ്പിന് അതുണ്ടാകണമെന്‍കില്‍ ഇപ്പോളുള്ള നൂറു സ്‌ററാളുകളും 250 ഫ്രാന്‍ചൈസികളും പോര. കുറഞ്ഞത് 500 സ്‌ററാളുകളെന്‍കിലും ഉണ്ടായാല്‍ മാത്രമെ ഹോര്‍ട്ടികോര്‍പ്പിന് ഈ അധിക തൊഴിലാളികളെ ഉപയോഗിച്ചു കൊണ്ട് ഇത്രയും വലിയ വരുമാനമുണ്ടാക്കാന്‍ കഴിയു.. അതിന് വലിയൊരു തുക ഇന്‍വസ്‌ററ് മെന്റ് ആവശ്യമാണ്.. ഇക്കാര്യങ്ങളൊക്കെ കാണിച്ച് നിരവധി കത്തുകള്‍ ഞാന്‍ കൊടുത്തിട്ടുള്ളതാണ്.. ഇപ്പോ കാലാവധി തീരുന്ന സമയമായെന്‍കിലും ഞാനതു പറഞ്ഞെന്നേയുള്ളു-

ഇന്നലെ നടന്ന വിജിലന്‍സ് എന്‍ക്വയറിയിലേക്കു വീണ്ടും വരികയാണന്‍കില്‍ ആ പരാതിയിലും അതിനേക്കുറിച്ചു വന്ന അതിശയോക്തിപരമായ വാര്‍ത്തയുടെയും പിന്നില്‍ ഒരു ഗൂഡാലോചന ഉണ്ടന്നും അതിനു കാരണം ഹോര്‍ട്ടികോര്‍പ്പിലെ യാതൊരു നിലവാരവുമില്ലാത്ത പ്രവര്‍ത്തനം കാഴ്ചവയ്കുന്ന ചില ട്രേഡ് യൂണിയന്റെ കിട മല്‍സരമാണന്നും എനിക്കു സംശയം ഉണ്ട്.. ക്ഷമിക്കണം.. മലയാള സിനിമാരഗത്തെ തൊഴിലാളികള്‍ക്കു വേണ്ടി ആദ്യ ട്രേഡ് യുണിയന്‍ ഉണ്ടാക്കിയ വ്യക്തി എന്ന നിലയില്‍ പറയട്ടെ.,മുഖത്തു നോക്കി കാര്യം പറഞ്ഞ് സമരം ചെയ്യുന്ന പോലല്ല.. ഒളിഞ്ഞിരുന്നുള്ള സമരം..

ഹോര്‍ട്ടികോര്‍പ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ താന്‍ പറയുന്നതു കേള്‍ക്കാതെ ഇങ്ങനെ പോയാല്‍ അയാക്കു പിന്നെ ഉണ്ടാവുന്ന ഭവിഷ്യത്തിനെപ്പറ്റി ഒരു യൂണിയന്‍ നേതാവ് എന്നെ നേരിട്ടു കുറേ ദിവസങ്ങള്‍ക്കു മുന്‍പ് വിളിച്ചു പറഞ്ഞകാര്യം ഇവിടെ ഓര്‍ത്തുകൊണ്ടാണ് ഇതെഴുതുന്നത്.. എല്ലാരോടും മാന്യമായി മാത്രം പെരുമാറാന്‍ ശ്രമിക്കുന്ന ഞാന്‍ അന്നാ യൂണിയന്‍ നേതാവിനോടു പറഞ്ഞത്.. നിങ്ങളുടെ കൈയ്യില്‍ തെളിവുകള്‍ ഉണ്ടന്‍കില്‍ പരാതികൊടുക്കണമെന്നും അതു ന്യായമാണന്‍കില്‍ എന്റെ സപ്പോര്‍ട്ട് ഉണ്ടാകുമെന്നുമാണ്.. പക്ഷേ വൈരാഗ്യം തീര്‍ക്കാന്‍ മാത്രമായി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കരുത്..

പിന്നെ ഏതോ ഉദ്യോഗസ്ഥര്‍ ചൈനയില്‍ ടൂര്‍ നടത്തിയെന്ന കാര്യത്തിലും എനിക്കു പറയാനുള്ളത് ഇതാണ് .. ഇന്നലെ ഈ വാര്‍ത്ത വരുന്നതു വരെ ഞാന്‍ ഇതറിഞ്ഞിട്ടില്ല.. എന്റെ അറിവോടെയോ അനുവാദത്തോടോ ആരും ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും ഔദ്യോഗികമായി ചൈനക്കു പോയിട്ടില്ല.. ഒരുദ്യോഗസ്ഥന്‍ നാലുദിവസത്തേ കാഷ്വല്‍ ലീവെടുക്കുന്നത് ചെയര്‍മാന്‍ അറിയണ്ട കാര്യമില്ലല്ലോ? ഇനി അത്തരം യാത്ര ആരെന്‍കിലും നടത്തിയത് ശരിയായ രീതിയിലല്ലന്‍കില്‍ അതും അന്വഷിക്കണം എന്നാണെന്റെ പക്ഷം.. ഏതായാലും അഴിമതിക്കെതിരെ ഉള്ള ഏതു നീക്കത്തിനും ഞാന്‍കൂടെ ഉണ്ടാകും എന്ന് ഒരിക്കല്‍കുടി വാക്കുതരുന്നു..

shortlink

Related Articles

Post Your Comments


Back to top button