ടെലിവിഷന്‍ പരിപാടികളില്‍ ശ്രദ്ധേയമായ ബിഗ് ബോസ് സീസണ് രണ്ടില്‍ നടി തസ്നിഖാനും പങ്കെടുത്തിരുന്നു. എന്നാല്‍ എലിമിനേഷനിലൂടെ ഷോയില്‍ നിന്നും താരം പുറത്തായി. ജീവിതത്തിലെ തന്നെ വലിയൊരു കാര്യമായിരുന്നു ബിഗ് ബോസിലേക്കുള്ള വരവെന്ന് താരം പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അവര്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.
സ്വന്തമായി മനസ്സിലാക്കാനായി ബിഗ് ബോസിലെ അനുഭവം തന്നെ പഠിപ്പിച്ചുവെന്നും താരം പറയുന്നു. ”ഗ്രൂപ്പുകളുണ്ടാക്കി ഗോസിപ്പ് പറഞ്ഞിരിക്കുന്നതിനോട് താല്പര്യമില്ലായിരുന്നു. ടാസ്ക്കുകളില് മികച്ച പ്രകടനം പുറത്തെടുക്കുകയെന്നതായിരുന്നു തന്റെ ലക്ഷ്യം. ശാന്തത നിറഞ്ഞ ജീവിതത്തോടാണ് തനിക്ക് താല്പര്യമെന്നും” തെസ്നിഖാന് പങ്കുവച്ചു.
ഷോയിലെ സഹ താരങ്ങളെക്കുറിച്ച് തെസ്നിയുടെ വാക്കുകള്‍ ഇങ്ങനെ…” രാജിനി ചാണ്ടിയൊഴികെ പരിപാടിയിലുണ്ടായിരുന്ന എല്ലാവരും പ്രിയപ്പെട്ടവരാണ്. വേദനകള്‍ മാത്രമാണ് അവര്‍ തനിക്ക് നല്‍കിയത്. അവരാണ് ഗ്രൂപ്പിസം തുടങ്ങിവെച്ചത്. ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തുപോവുമ്ബോള്‍ തനിക്ക് പ്രിയപ്പെട്ടവരെ കെട്ടിപ്പിടിക്കണമെന്നായിരുന്നു അവര്‍ പറഞ്ഞത്. അടുക്കളയിലെ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും തന്നെ മാറ്റിയത് അവരായിരുന്നു, രേഷ്മയ്ക്കും സാന്‍ഡ്രയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്.
ബിഗ് ബോസ് ഹൗസിലെ റേഷന്‍ സംവിധാനമാണ് ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിത്തന്നത്. ഭക്ഷണം കളയുന്ന ശീലമൊക്കെ മാറ്റി അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുകയാണ് എല്ലാവരും. നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരോ പുറലോകവുമായി ബന്ധമോ ഇല്ലാതെ കഴിയുമ്ബോള്‍ ഉള്ളവരുമായി നമ്മള് പെട്ടെന്ന് അടുപ്പത്തിലാവും . എന്നും ഒരുമിച്ച് കഴിയുകയും അടുത്തിടപഴകുകയും ചെയ്യുന്നവരുമാണ് എല്ലാവരും.” തെസ്നി പറഞ്ഞു
Post Your Comments