‘പെട്ടന്ന് പൃഥ്വി വിളിച്ചപ്പോൾ ഞാൻ ഭയങ്കര ടെൻഷനിലായി’; സുപ്രിയ മേനോൻ പറയുന്നു

2011 ൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷമെടുത്ത ചിത്രമാണിത്

അഭിനേത്രിയല്ലെങ്കിലും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരിലൊരാളാണ് സുപ്രിയ മേനോന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. സിനിമാവിശേഷങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചുമൊക്കെയായാണ്  സുപ്രിയ വാചാലയാവാറുള്ളത്. ഇപ്പോഴിതാ ആടു ജീവിതം എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി വിദേശത്തേക്ക് പോയ ഭർത്താവ് പൃഥ്വിരാജിനെ മിസ് ചെയ്യുന്നുവെന്ന് കുറിച്ച് സുപ്രിയ പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. 2011ലെ ഇരുവരുടെയും പഴയകാല ചിത്രമാണ് സുപ്രിയ പങ്കുവച്ചത്.

 

‘2011 ൽ ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷമെടുത്ത ചിത്രമാണിത്. ദുബായിൽ നടന്നൊരു അവാർഡ് ഷോയിൽനിന്നുളള ചിത്രമാണ്. എന്നെ സ്റ്റേജിലേക്ക് വിളിച്ചപ്പോൾ ഞാൻ ഭയങ്കര ടെൻഷനിലായി. പക്ഷേ പൃഥ്വി എന്റെ കൈപിടിച്ച് എന്നെ സമാധാനിപ്പിച്ചു.’– സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു

ബ്ലെസി സംവിധാനം ചെയ്യുന്ന ആടു ജീവിതം സിനിമയുടെ ഷൂട്ടിങ് തിരക്കുകളിലാണ് പൃഥ്വിരാജ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി താരം ഇപ്പോൾ ഇന്ത്യയ്ക്ക് പുറത്താണ്. 2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. ജേര്‍ണലിസ്റ്റ് ആയിരുന്നു സുപ്രിയ ഇപ്പോൾ സിനിമാ നിര്‍മാണ മേഖലയില്‍ സജീവമാണ്. ‘9’, ‘ഡ്രൈവിങ് ലൈസന്‍സ്’ തുടങ്ങിയ രണ്ടു ചിത്രങ്ങളാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കഴിഞ്ഞ വര്‍ഷം സുപ്രിയ നിര്‍മിച്ചത്.

Share
Leave a Comment