GeneralMollywoodNEWSUncategorized

വിനയന്‍ സാര്‍ അതിലെ റിസ്ക്‌ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു: ശരണ്യ ആനന്ദ്

ഒരു പ്രേതത്തിന്റെ വേഷമാണ് ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു

വിനയന്‍റെ ആകാശ ഗംഗ 2 എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ വ്യത്യസ്ത അനുഭവം പറഞ്ഞു നടി ശരണ്യ ആനന്ദ്. സിനിമയുടെ കാസ്റ്റിംഗിന്റെ അവസാന ഘട്ടത്തിലാണ് താന്‍ ആ സിനിമയുടെ ഭാഗമായതെന്നും അത് കൊണ്ട് തന്നെ റിസ്ക്‌ ഏറിയ സിനിമയിലെ പ്രേത വേഷം സ്വയം സ്വീകരിക്കുകയായിരുന്നുവെന്നും ശരണ്യ പറയുന്നു.

‘വിനയന്‍ സാറിനെ കണ്ടപ്പോള്‍ പ്രധാന നായികയെ തീരുമാനിച്ചിരുന്നു. പിന്നീടുള്ളത് ഗംഗ എന്ന കഥാപാത്രമാണ്. ഒരു പ്രേതത്തിന്റെ വേഷമാണ് ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു. ‘ആകാശഗംഗ’യുടെ ആദ്യ ഭാഗത്ത് മയൂരി അവതരിപ്പിച്ച പ്രേത വേഷമാണ് ആദ്യം മനസ്സിലേക്ക് എത്തിയത്. ‘സാര്‍ ഒന്നും നോക്കണ്ട, എനിക്ക് സാറിനൊപ്പം ജോലി ചെയ്‌താല്‍ മാത്രം മതി. എന്റെ മനസ്സിലുള്ള കഥാപാത്രമാണ് സാര്‍ പറഞ്ഞതെന്നായിരുന്നു’ എന്റെ മറുപടി. വിനയന്‍ സാര്‍ അതിന്റെ റിസ്ക്‌ എലമെന്റുകള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. ആദ്യ ഭാഗത്തില്‍ ഗംഗ എന്ന കഥാപാത്രം കത്തിക്കരിയുന്നതായാണ് കാണിച്ചത്. . ഇത് കാരണം വേറെ ഒരു ആര്‍ട്ടിസ്റ്റ് ഈ വേഷത്തില്‍ നിന്ന് പിന്മാറി. പക്ഷെ ഞാന്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു. അപ്പോഴും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ഊഹിക്കാന്‍ പോലും കഴിഞ്ഞില്ല. എന്തൊക്കെ വെല്ലുവിളികളുണ്ടായാലും പടം തീരുന്നത് വരെ കൂടെ ഉണ്ടാകുമെന്ന് വിനയന്‍ സാറിനു ഉറപ്പ് കൊടുത്തു’.

shortlink

Related Articles

Post Your Comments


Back to top button