BollywoodCinemaGeneralLatest NewsNEWS

കൊറോണ വൈറസ്: കൈകൂപ്പി ആള്‍ക്കാരെ അഭിവാദ്യം ചെയ്യാൻ അഭ്യര്‍ഥിച്ച് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര

പല വേദികളിലും താൻ നമസ്‍തെ പറയുന്ന ഫോട്ടോകളുടെ മൊണ്ടാഷും പ്രിയങ്ക ചോപ്ര ഇതിനോടൊപ്പം ഷെയര്‍ ചെയ്‍തിട്ടുണ്ട്

ലോകമെങ്ങും കൊറോണ രോഗത്തിന്റെ ഭീതിയിലാണ്. ഹസ്‍തദാനം ചെയ്‍തും ആലിംഗനം ചെയ്‍തുമൊക്കെ അഭിവാദ്യം ചെയ്യുന്നത് വേണ്ടെന്ന് വയ്‍ക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ഇപ്പോഴിതാ ആള്‍ക്കാരെ അഭിവാദ്യം ചെയ്യുന്നത് നമസ്‍തെ പറഞ്ഞിട്ട് ആകണമെന്ന് പറയുകയാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. പല വേദികളിലും താൻ നമസ്‍തെ പറയുന്ന ഫോട്ടോകളുടെ മൊണ്ടാഷും പ്രിയങ്ക ചോപ്ര ഇതിനോടൊപ്പം ഷെയര്‍ ചെയ്‍തിട്ടുണ്ട്

 

 

View this post on Instagram

 

It’s all about the Namaste ?? An old but also new way to greet people in a time of change around the world. Please stay safe everyone! ❤️

A post shared by Priyanka Chopra Jonas (@priyankachopra) on

പ്രിയങ്ക ചോപ്ര നമസ്‍തെ പറഞ്ഞ് അഭിവാദ്യം ചെയ്യുന്നത് പലപ്പോഴും മാധ്യമശ്രദ്ധ നേടിയിരുന്നു. ഓസ്‍കര്‍ റെഡ് കാര്‍പ്പറ്റില്‍ പോലും പ്രിയങ്ക ചോപ്ര നമസ്‍തെ പറഞ്ഞായിരുന്നു അഭിവാദ്യം ചെയ്‍തത്. ലോകമെങ്ങും മാറുമ്പോള്‍ പഴയതെങ്കിലും പുതിയ ഒരു രീതി, ആള്‍ക്കാരെ അഭിവാദ്യം ചെയ്യാൻ എന്നാണ് പ്രിയങ്ക ചോപ്ര എഴുതിയിരിക്കുന്നത്. എല്ലാവരെയും സുരക്ഷിതരാക്കൂവെന്നും പ്രിയങ്ക ചോപ്ര കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button