GeneralKollywoodLatest News

നടി വാണിയോടു സംസാരിക്കണം, അല്ലെന്ന് പറഞ്ഞാല്‍ തെറിവിളി; നായകന് നടി കൊടുത്ത ഫോണ്‍ നമ്പര്‍ വ്യവസായിയുടേത് !!

വാണിയെ തേടി നൂറിലേറെ വിളികളാണു ബൂബാലന്റെ ഫോണിലേക്കെത്തുന്നത്. നമ്ബര്‍ തെറ്റിയെന്നു പറഞ്ഞാല്‍ പൂരത്തെറിയാണ്. അതിനാല്‍, നേരത്തെ സേവ് ചെയ്തിട്ടില്ലാത്ത നമ്ബറുകളൊന്നും എടുക്കുന്നില്ല.

സിനിമയില്‍ സംഭാഷണങ്ങള്‍ക്കിടയില്‍ ഫോണ്‍ നമ്പര്‍ നല്‍കുന്നത് പലപ്പോഴും വിനയാകാറുണ്ട്. അത്തരത്തില്‍ പണികിട്ടിയിരിക്കുകയാണ് ചെന്നൈ സ്വദേശിയായ വ്യവസായി ബൂബാലനു. നടി വാണി ബോജനോട് സംസാരിക്കണം എന്ന ആവശ്യമുന്നയിച്ചു നിരവധി പേരാണ് അദ്ദേഹത്തിന്‍റെ നമ്പറിലേയ്ക്ക് വിളിക്കുന്നത്.വാണിയുടെ നമ്ബര്‍ അല്ലെന്ന് പറഞ്ഞാല്‍ പൂരത്തെറിയായിരിക്കും പറയുക. ആകെ നട്ടം തിരിഞ്ഞതോടെയാണ് ബൂബാലന്‍ തന്റെ നമ്ബറും വാണിയും തമ്മിലുള്ള ബന്ധം അന്വേഷിക്കാന്‍ തുടങ്ങിയപ്പോഴാണ് സംഭവത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കിയത്. സംഭവം മറ്റൊന്നുമല്ല നടിയുടെ പുതിയ ചിത്രത്തിലെ ഡയലോഗാണ് വ്യവസായിക്ക് പണിയായത്.

‘ഓ മൈ കടവുളേ’ എന്ന സിനിമയില്‍ വാണി അവതരിപ്പിക്കുന്ന മീര എന്ന കഥാപാത്രം നായകനു സ്വന്തം ഫോണ്‍ നമ്ബര്‍ കൊടുക്കുന്ന രംഗമുണ്ട്. ഇതില്‍ വാണി പറയുന്ന ഫോണ്‍ നമ്ബര്‍ ബൂബാലന്റേതാണ്. ഇതോടെയാണ് വാണിയെ അന്വേഷിച്ച്‌ കോളുകള്‍ വരാന്‍ തുടങ്ങിയത്. സിനിമ കണ്ടിട്ടില്ലാത്തതിനാല്‍ ആദ്യമൊന്നും സംഗതി പിടികിട്ടിയില്ല. പിന്നീടാണ് ഇത് മനസിലാക്കിയത്.

റിയല്‍ എസ്‌റ്റേറ്റ് വ്യവസായിയാണ് ബൂബാലന്‍. 17 വര്‍ഷമായി ഉപയോഗിക്കുന്ന നമ്ബറാണ് ഇത്. വാണിയെ തേടി നൂറിലേറെ വിളികളാണു ബൂബാലന്റെ ഫോണിലേക്കെത്തുന്നത്. നമ്ബര്‍ തെറ്റിയെന്നു പറഞ്ഞാല്‍ പൂരത്തെറിയാണ്. അതിനാല്‍, നേരത്തെ സേവ് ചെയ്തിട്ടില്ലാത്ത നമ്ബറുകളൊന്നും എടുക്കുന്നില്ല. ഈ ഫോണ്‍ വിളികള്‍ തന്റെ ബിസിനസിനെ ബാധിച്ചു തുടങ്ങിയെന്നു പറയുന്ന ബൂബാലന്‍ അനുമതി ചോദിക്കാതെ തന്റെ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചതിന്റെ പേരില്‍ സംവിധായകനും നിര്‍മാതാവിനുമെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

shortlink

Post Your Comments


Back to top button