
ബിഗ് ബോസിൽ നിന്നും രജിത് കുമാര്‍ പുറത്തായതോട് വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയിൽ ഉയരുന്നത്. പുറത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാര്‍ഥി കൂടിയാണ് ഡോ. രജിത് കുമാർ. ഇപ്പോഴിതാ ബിഗ് ബോസിനകത്ത് ഒപ്പമുണ്ടായിരുന്ന ജസ്‍ല രജിത് പുറത്തായതിന് കുറിച്ച് പറയുകയാണ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ജസ്‍ല ഈ കാര്യങ്ങള്‍ പറയുന്നത്.
രജിത് കുമാര്‍ ഒരു സൈക്കോയാണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും എന്‍റെ തലയില്‍ കയറിയെന്നും നിങ്ങള്‍ ദേഷ്യപ്പെടലുകള്‍ മാത്രമേ കണ്ടിട്ടുള്ളൂവെന്നും എന്തിനാണെന്ന് കണ്ടിട്ടില്ലെന്നും ജസ്‍ല കുറിച്ചു. ബിഗ് ബോസ് വീട്ടില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടായത് രജിതും ജസ്‍ലയും തമ്മിലായിരുന്നു. ജസ്‍ല ബിഗ് ബോസില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ നിങ്ങളെ മാത്രം ഞാന്‍ മിസ് ചെയ്യില്ലെന്നു പറഞ്ഞായിരുന്നു പോന്നത്. രജിത് കുമാറിന് കൈ നല്‍കാന്‍ പോലും ജസ്‍ല തയ്യാറായിരുന്നില്ല.
കുറിപ്പിന്റെ പൂർണരൂപം………………………….
‘അയാളൊരു സൈക്കോ ആണെന്ന് ഞാന്‍ പറഞ്ഞപ്പോ..എല്ലാരും എന്‍റെ തലയില്‍ കേറി.. നിങ്ങള്‍ ദേശ്യപ്പെടലുകള്‍ മാത്രേ കണ്ടൊള്ളൂ..എന്തിനായിരുന്നൂ എന്നതിനുള്ള കാരണങ്ങള്‍..ഇതുപോലെ ഓരോ സൈക്കോ പ്രാന്തുകള്‍ ചെയ്തതുകൊണ്ടായിരുന്നൂ.. അയാള്‍ക് വെളിവില്ല.. Reshma ..from the heart sorry for you..♥
Post Your Comments