കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി കേരളം അതിജാഗ്രതയോടെയാണ് മുന്നോട്ട് പോവുന്നത്. അതിനിടെ ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ സംവിധായകന് മനു അശോകന് രംഗത്തെത്തിരിക്കുകയാണ്. നിപ്പക്കും പ്രളയത്തിനും മുന്പില് കുലുങ്ങാതെ ആര്‍ജ്ജവത്തോടെ നിന്ന ടീച്ചറെ ഈ മീഡിയ മാനിയയിലൂടെ തളര്‍ത്താന്‍ ആണോ രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്നും അതു വലിയ കഷ്ടമാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ മനു പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം………………………………..
ഞങ്ങള്‍ക്കറിയണം സര്… ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്ക് അറിയണം. ഈ ഞങ്ങള്‍ എന്ന് പറയുമ്പോള്‍ കമ്യൂണിസ്റ്റുകാരെ മാത്രമല്ല, ഈ നാട്ടിലെ ജനങ്ങളെ കൂടെയാണ് ഉദ്ദേശിക്കുന്നത്. അതിനെ media mania എന്ന് വിളിക്കാനുള്ള നിങ്ങളുടെ തൊലിക്കട്ടി സമ്മതിക്കണം. ഒരുപാട് വലിയ ആളുകള്‍ ഇരുന്ന പദവിയില്‍ ആണ് നിങ്ങള്‍ ഇരിക്കുന്നത്. BE RESPONSIBLE .
ഒരു സാമൂഹിക വിപത്തിനെ നേരിടാന്‍ ഒരു ജനതയും, നിങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സര്‍ക്കാരും അഹോരാത്രം പണിയെടുക്കുമ്പോള്‍ അതിന്റെ നേതൃത്വം രാഷ്ട്രീയപരമായി മറ്റൊരു ആശയത്തിലാണ് എന്നുള്ളതുകൊണ്ട് മാത്രം , ആ ശ്രമങ്ങളെ താറടിച്ചുകാണിക്കാന്‍ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ്. ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. ടിവി ചാനലിലൂടെ ദിവസവും വന്നു ജനങ്ങള്‍ക്ക് മുമ്പില്‍ മുഖം കാണിച്ച് രാഷ്ട്രീയ ഭാവിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ആളല്ല സര് ശൈലജ ടീച്ചര്‍.
നിപ്പക്കും , പ്രളയത്തിനും ഉം മുന്പില് കുലുങ്ങാതെ ആര്‍ജ്ജവത്തോടെ നിന്ന ടീച്ചറെ ഈ cheap political drama യിലൂടെ തളര്‍ത്താന്‍ ആണോ നിങ്ങള്‍ ശ്രമിക്കുന്നത്, കഷ്ടം…നിങ്ങളുടെ രാഷ്ട്രീയ നാടകം എല്ലാ വേദികളിലും ഇറക്കരുത്. ശൈലജ ടീച്ചര്‍ പറഞ്ഞപോലെ ‘ജനം കാണുന്നുണ്ട്’
Post Your Comments