ബോളിവുഡില്‍ ഏറെ ആരാധകരുള്ള താര സുന്ദരിയാണ് ദീപിക പദുക്കോണ്‍. മുന്‍ കാമുകന് തന്നെ വഞ്ചിച്ചെന്ന് കാമുകന്റെ പേര് വെളിപ്പെടുത്താതെ താരം തുറന്നു പറഞ്ഞു. അയാള്‍ തന്നെ പറ്റിച്ചു. എന്നാല്‍ രണ്ടാമതൊരു അവസരത്തിനായി അയാള്‍ കേണപേക്ഷിച്ചതോടെ വീണ്ടും ബന്ധം തുടര്‍ന്നുവെന്നും തന്റെ ചുറ്റുമുള്ളവര്‍ അയാള്‍ വഞ്ചിക്കുകയാണെന്ന് പറഞ്ഞിരുന്നെന്നും അവസാനം കയ്യോടെ പിടിച്ചതിനെക്കുറിച്ചാണ് ദീപിക ഒരു അഭിമുഖത്തില്‍ പങ്കുവച്ചത്.
”ലൈംഗികത എന്നാല്‍ എന്നെ സംബന്ധിച്ച ശാരീരികമല്ല, മാനസികമായിരുന്നു. ഞാന്‍ ആരെയും വഞ്ചിച്ചിട്ടില്ല. കബളിപ്പിക്കാന്‍ വേണ്ടി ആയിരുന്നെങ്കില്‍ നിങ്ങള്‍ പ്രണയത്തിലാണെന്ന് നടിക്കുന്നത് എന്തിനാണ്? പ്രണയം തകര്‍ന്നപ്പോള്‍ എനിക്ക് വല്ലാത്ത വേദനയുണ്ടായിരുന്നു. എന്നാല്‍ അയാള്‍ക്ക് ഞാന്‍ രണ്ടാമതൊരു അവസരം കൂടി നല്കി. കാരണം അയാള്‍ എന്റെ മുന്പില് മറ്റൊരവസരത്തിനായി കേണപേക്ഷിച്ചു. അയാള്‍ എന്നെ വഞ്ചിക്കുകയാണെന്ന് ചുറ്റുമുള്ളവര്‍ പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ ഒരിക്കല്‍ ഞാന്‍ അയാളെ കയ്യോടെ പിടികൂടി. എന്നിട്ടും അയാളെ മനസ്സില്‍ നിന്നും പുറത്താക്കാന്‍ സമയമെടുത്തു. ആദ്യം അയാള്‍ എന്നെ വഞ്ചിച്ചപ്പോള്‍ ഞങ്ങളുടെ ബന്ധത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായതുകൊണ്ടായിരിക്കുമെന്ന് കരുതി. എന്നാല്‍ അതൊരു ശീലമായപ്പോള്‍ എനിക്ക് മനസ്സിലായി അയാള്‍ക്കാണ് പ്രശ്നമുള്ളതെന്ന്. ഒരിക്കല്‍ തിരിച്ചടി നേരിട്ടാല്‍ ബന്ധങ്ങളിലുള്ള വിശ്വാസം നശിക്കും” -ദീപിക പറഞ്ഞു.
നടന് രണ്‍വീര്‍ സിങ്ങുമായി പ്രണയത്തിലായ ദീപിക പദുക്കോണ്‍ 2018 ല്‍ താരത്തെ വിവാഹം കഴിച്ചിരുന്നു. അതിനു ശേഷം മുന്‍ കാമുകനെക്കുറിച്ചുള്ള താരത്തിന്റെ വെളിപ്പെടുത്തല്‍ ബോളിവുഡില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
Post Your Comments