ആരാധകര്‍ ഏറെയുള്ള ബോളിവുഡ് നടിയും അവതാരകയുമാണ് നേഹ ധൂപിയ. റോഡീസ് റെവലൂഷന്‍ എന്ന ഒരു ടെലിവിഷന്‍ ഷോയ്ക്കിടയില്‍ നേഹ മത്സരാര്‍ഥികളിലൊരാളോട് ദേഷ്യത്തോടെ പ്രതികരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ഒരേ സമയം അഞ്ചു പേരെ പ്രണയിച്ച കാമുകിയുടെ മുഖത്തടിച്ചുവെന്ന് ഒരു യുവാവ് ഷോയ്ക്കിടയില്‍ വെളിപ്പെടുത്തിയിരുന്നു. ഒരേ സമയം അഞ്ചു പേരെ പ്രണയിക്കുന്നു എന്നത് ആ പെണ്‍കുട്ടിയുടെ സ്വാതന്ത്യമാണെന്നാണ് നേഹ ധൂപിയ പ്രതികരിച്ചത്. ഒരുപക്ഷേ പ്രശ്‌നം നിങ്ങളുടേതാകാം. അതിന് ആരേയും അടിക്കാനുള്ള സ്വാതന്ത്ര്യമൊന്നും നിങ്ങള്‍ക്കാരും തന്നിട്ടില്ലല്ലോ എന്നായിരുന്നു നേഹ പറഞ്ഞത്. എന്നാല്‍ നേഹയുടെ പ്രതികരണം വലിയ വിമര്‍ശനത്തിനു ഇരയായിരിക്കുകയാണ്. ട്വിറ്ററില്‍ നടിക്കെതിരെ ഹേറ്റ് ക്യാമ്ബെയ്‌നും ഹാഷ്ടാഗുകളും ട്രോളുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്. നേഹ ഒരു വ്യാജ ഫെമിനിസ്റ്റ് ആണെന്നാണ് പരക്കെ വിമര്‍ശനുമുയരുന്നത്.
Post Your Comments