CinemaGeneralLatest NewsMollywoodNEWS

‘അങ്ങേര് ഇങ്ങനെ ഇറങ്ങി പോകേണ്ട മനുഷ്യനല്ല’; രജിത്ത് പോയതില്‍ സങ്കടപ്പെട്ട് സുജോ

അപ്രതീക്ഷിതമായി രജിത്തിനെ പുറത്താക്കിയതില്‍ രഘുവിനാണ് ഏറ്റവും കൂടുതൽ സന്തോഷം എന്നാണ് ഫുക്രവും പാഷണം ഷാജിയും പറയുന്നത്.

പ്രേക്ഷകര്‍ ഒരിക്കലും വിചാരിക്കാത്തൊരു ട്വിസ്റ്റാണ് കഴിഞ്ഞ ദിവസം ബിഗ് ബോസില്‍ നടന്നത്. ടാസ്‌കിനിടെ മത്സരാര്‍ഥിയായ രേഷ്മയുടെ കണ്ണില്‍ രജിത്ത് മുളക് തേച്ചതുമായി ബന്ധപ്പെട്ട് വലിയ പ്രശ്‌നങ്ങളാണ് നടന്നത്. ബിഗ് ബോസ് നിയമാവലി തെറ്റിച്ചെന്ന് ചൂണ്ടി കാണിച്ച് രജിത്തിനെ താല്‍കാലികമായി വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.ഇതോടെ വീടിനുള്ളില്‍ അവശേഷിക്കുന്ന മറ്റ് മത്സരാര്‍ഥികളും പുറത്തുള്ള പ്രേക്ഷകരും ഞെട്ടലിലാണ്. രജിത്തിനെ വേഗം തിരിച്ച് കൊണ്ട് വരണമെന്നാണ് കൂടുതൽ പേരും പറയുന്നത്.

എന്നാല്‍ മത്സരാര്‍ഥികളില്‍ രണ്ട് പക്ഷക്കാരാണ്. രജിത്ത് പോയതില്‍ സന്തോഷിക്കുന്നവരും സങ്കടപ്പെടുന്നവരും വീട്ടിലുണ്ടെന്നാണ് അറിയുന്നത്. ഇതിൽ അപ്രതീക്ഷിതമായി രജിത്തിനെ പുറത്താക്കിയതില്‍ രഘുവിനാണ് ഏറ്റവും കൂടുതൽ സന്തോഷം എന്നാണ് ഫുക്രവും പാഷണം ഷാജിയും പറയുന്നത്. എന്നാൽ ഇത്രയും വിവാദമായൊരു പ്രശ്‌നം വീട്ടില്‍ കാണാത്ത ഏക വ്യക്തി സുജോ ആയിരുന്നു.

അതിനാല്‍ തന്നെ സുജോയ്ക്ക് രജിത്തിനോടുള്ള സ്‌നേഹത്തില്‍ ഒരു മാറ്റവും വന്നിരുന്നില്ല. എല്ലാവരും രജിത്തിനെ കുറ്റപ്പെടുത്തിയപ്പോള്‍ സുജോ കൂടുതലായി ഒന്നും പറഞ്ഞിരുന്നില്ല. മാത്രമല്ല സുജോ പൊട്ടിക്കരയുകയും ചെയ്തിരുന്നു. പിന്നീട് ഭക്ഷണം കഴിച്ച് കൊണ്ടിരിക്കവേ ഇക്കാര്യം സംസാരിച്ച് പാഷാണം ഷാജി ചൂടാവുകയാണ് ചെയ്യുന്നത്.

ഇവരുടെ റിയാക്ഷന്‍ ഇതെന്താണ്. കഴിഞ്ഞ ദിവസം വീണ പുറത്ത് പോയല്ലോ. അന്നേരം പ്രത്യേകിച്ചൊരു റിയാക്ഷന്‍ ഉണ്ടായില്ലല്ലോ? അയാള്‍ പുറത്തിറങ്ങി കഴിയുമ്പോള്‍ ആളുകള്‍ വേറെ വല്ലതും പറയുന്നുണ്ടോ? ഇതിന് മുന്‍പും എത്രയോ പേര് പോവുന്നുണ്ട്. ദയയുടെ മുന്നില്‍ കൂടിയല്ലേ വീണ ഇറങ്ങി പോയത്. അന്നേരം ഈ പ്രശ്‌നമില്ലായിരുന്നല്ലോ എന്നൊക്കെ പറഞ്ഞ് ഷാജി കുറ്റപ്പെടുത്തുകയാണ്.

ഇതെല്ലാം കേട്ടിരുന്ന സുജോ കരഞ്ഞ് കൊണ്ട് പുറത്തേക്ക് ഇറങ്ങി പോവുകയാണ് ചെയ്യുന്നത്. രഘുവാണ് സമാധാനിപ്പിക്കാന്‍ ഒപ്പമുണ്ടായിരുന്നത്. അവര് കാര്യം പറയുന്നത് കേട്ടോ? ഇതാണ് അവസ്ഥ. ഈ പ്രശ്‌നം വിട് എന്ന് പറഞ്ഞ് രഘു സുജോയെ ആശ്വസിപ്പിക്കുന്നു. ഇത് വമ്പനൊരു തീരുമാനമായി പോയി. എനിക്ക് തോന്നുന്നത് നമ്മള് അറിഞ്ഞത് പോലെയല്ല കാര്യങ്ങള്‍. ബിഗ് ബോസ് എടുത്ത തീരുമാനമായിരിക്കാം. പക്ഷേ തീര്‍ച്ചയായും പുള്ളി ഞാന്‍ തേച്ചിട്ടില്ലെന്ന് പറയും. അദ്ദേഹത്തിന്റെ സ്വഭാവം വെച്ച് അങ്ങനെ പറയും. അത് കഴിഞ്ഞ് അദ്ദേഹത്തിന് ഇവിടെ നിന്ന് ആത്മഹത്യ ചെയ്യാന്‍ വരെ തോന്നിയിട്ടുണ്ടാവും. അതാണ് മനുഷ്യന് ആ സമയത്ത് തോന്നി പോവുന്നത്.അങ്ങേര് ഇങ്ങനെ ഒന്നും ഇറങ്ങി പോകേണ്ട മനുഷ്യനല്ലെന്നും സുജോ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button