ബിഗ് ബോസിൽ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെത്തിയ മത്സരാര്‍ഥിയാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതിനാല്‍ മിക്കവര്‍ക്കും ദയയെ നേരത്തെ അറിയുമായിരുന്നു. എന്നാൽ കണ്ണിന് അസുഖം ബാധിച്ച് പുറത്തേക്ക് പോയ ദയ അടുത്തിടെയായിരുന്നു തിരിച്ചെത്തിയ ദയ രജിത് കുമാറിനോടും രഘുവിനോടുമൊക്കെ വഴക്കിട്ടിരുന്നു. എലീനയുമായി അടുത്ത സൗഹൃദത്തിലാവുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ സ്‌കൂള്‍ ടാസ്‌ക്കിനിടയില്‍ എലീനയുമായി തെറ്റിരിക്കുകയാണ് താരം. എലിമിനേഷന്‍ നോമിനേഷനില്‍ എലീനയ്ക്കായി മാറിനിന്ന തന്നോട് അവള്‍ പോലും നന്ദികേട് കാണിച്ചല്ലോയെന്ന് പറഞ്ഞ് കരയുകയായിരുന്നു ദയ അശ്വതി.
നിലാവത്ത് അഴിച്ചുവിട്ട കോഴി എന്ന് ലാലേട്ടന്‍ പറഞ്ഞത് സത്യമാണെന്നായിരുന്നു ദയ എലീനയോട് പറഞ്ഞത്. സ്കൂള്‍ ടാസ്ക്ക് കഴിഞ്ഞതിന് പിന്നാലെ തനിച്ചിരുന്ന് കരയുകയായിരുന്നു താരം. ഇതിനിടയിലാണ് എലീന അരികിലേക്ക് എത്തിയത്. എന്തിനാണ് കരയുന്നതെന്ന് എലീന ചോദിച്ചിരുന്നു. എല്ലാവരുംകൂടി അടുത്തയാഴ്ച തന്നെ ഇവിടുന്ന് പറഞ്ഞുവിടണമെന്നായിരുന്നു ദയയുടെ മറുപടി.
അങ്ങനെയൊന്നും ഇവിടെ നിന്നും പോവാനാവില്ലെന്നായിരുന്നു എലീന പറഞ്ഞത്. ഒന്നാം സ്ഥാനമൊന്നും വേണമെന്ന് ഞാന്‍ പറഞ്ഞില്ല, ഒരു മൂന്നാം സ്ഥാനമെങ്കിലും തരാമായിരുന്നുവെന്ന് പറഞ്ഞായിരുന്നു ദയ കരഞ്ഞത്. പക്ഷേ സിലബസില്‍ നിന്ന് മാറിയാണ് ക്ലാസ് എടുത്തതെന്നായിരുന്നു എലീന പറഞ്ഞത്. ‘സിലബസില്‍നിന്ന് മാറിയാണ് ചേച്ചി സംസാരിച്ചത്. എന്തിനാണ് ചേച്ചി എല്ലാം വ്യക്തിപരമായി എടുക്കുന്നത്. അത് എന്നെ എത്രമാത്രം വിഷമിപ്പിക്കുന്നുണ്ടെന്ന് അറിയാമോയെന്നും എലീന ചോദിക്കുന്നുണ്ടായിരുന്നു.
നോമിനേഷനില്‍ നിനക്ക് വേണ്ടി മാറിനിന്നയാളാണ് താന്‍. എന്തായാലും മനസാക്ഷി എന്ന് പറയുന്ന ഒന്നുണ്ട്. അത് നിനക്കും ഇല്ലാതെ പോയല്ലോ എലിയെന്നും ദയ പറയുന്നുണ്ടായിരുന്നു. ചേച്ചിയോട് ഇനിയൊന്നും പറയാനില്ലെന്നും പറഞ്ഞ് അകത്തേക്ക് പോവുകയായിരുന്നു താരം. കരഞ്ഞിരുന്ന ദയയെ ആശ്വസിപ്പിച്ച് അകത്തേക്ക് കൊണ്ടുപോയത് ഫുക്രുവായിരുന്നു. സുജോ ഇതേക്കുറിച്ച് ചോദിച്ചുവെങ്കിലും മക്കളെക്കുറിച്ചോര്‍ത്താണ് സങ്കടമെന്നായിരുന്നു ദയ പറഞ്ഞത്. ഒറ്റയ്ക്ക് ഇരുന്നാലാണ് ജയിക്കുക എന്നാണ് മാഷ് എന്നോട് പറഞ്ഞിട്ടുള്ളത്. ഇത് എല്ലാവരുംകൂടി എന്നെ ഒറ്റപ്പെടുത്തുകയാണ്. ജയിക്കണമെന്നൊന്നും ഉണ്ടായിരുന്നില്ല. അഞ്ചാം സ്ഥാനത്തെത്തണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. ജനങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടെന്ന് ലാലേട്ടന്‍ പറഞ്ഞപ്പൊ ഒരു ആഗ്രഹം തോന്നിയതാ. ആ ആഗ്രഹവും ഞാന്‍ ഇവിടെവച്ച് കളയുകയാണെന്നും ദയ പറഞ്ഞു.
Post Your Comments