നടി കൊടുത്തത് മറ്റൊരാളുടെ നമ്പർ, കഴിഞ്ഞ ഒരാഴ്ചയായി റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ ബൂബാലന്റെ ഫോണിലേക്ക് എണ്ണമറ്റ കോളുകളാണ് വന്നുകൊണ്ടിരിക്കുന്നത്, നടി വാണി ബോജനോട് സംസാരിക്കണം എന്ന ആവശ്യവുമായാണ് ഫോണ്‍ വരുന്നത്ഇത് വാണിയുടെ നമ്പറല്ലെന്നു പറഞ്ഞാല്‍ തെറിവിളിയും, ഒടുവില്‍ സഹികെട്ട് പൊലീസില്‍ പരാതി നല്കാന് ഒരുങ്ങുകയാണ് ബൂബാലന്‍.
വാണി ബോജ് നായികയായെത്തുന്ന ‘ഓ മൈ കടവുളേ’ എന്ന സിനിമ റിലീസ് ആയതോടെയാണ് ബൂബാലന്റെ ഫോണിലേക്ക് ദിവസവുമം നൂറിലധികം കോളുകള്‍ വരാന്‍ തുടങ്ങിയത്, ചിത്രത്തില്‍ വാണി അവതരിപ്പിക്കുന്ന മീര എന്ന കഥാപാത്രം നായകനു സ്വന്തം ഫോണ്‍ നമ്പര്‍ കൊടുക്കുന്ന രംഗമുണ്ട്, ഇതില്‍ വീണ പറയുന്ന ഫോണ്‍ നമ്പര്‍ ബൂബാലന്റേതാണ്, സിനിമ റിലീസായ ദിവസം മുതല്‍ ഫോണിലേക്കു വീണയെ അന്വേഷിച്ചു വിളികള്‍ എത്തിത്തുടങ്ങി.
വാണി ബോജ് നായികയായെത്തിയ റിലീസായ സിനിമ കണ്ടിട്ടില്ലാത്തതിനാല്‍ ആദ്യം കാര്യമെന്തെന്ന് ബൂബാലന്‍ മനസിലായിരുന്നില്ല, പിന്നീട് സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ് സംഭവം അറിയുന്നത്, ഈ ഫോണ്‍ വിളികള്‍ തന്റെ ബിസിനസിനെ ബാധിച്ചു തുടങ്ങിയെന്നു ബൂബാലന്‍ പറയുന്നു, 17 വര്‍ഷമായി താന്‍ ഉപയോഗിക്കുന്ന നമ്പര്‍, അനുമതി ചോദിക്കാതെ സിനിമയില്‍ ഉപയോഗിച്ച സംവിധായകനും നിര്‍മാതാവിനുമെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണു ബൂബാലന്‍.
Post Your Comments