മഞ്ജു വാരിയർ നായികയായി എത്തിയ ‘മോഹൻലാല്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് സുനീഷ് വാരനാട്. ടെലിവിഷൻ പരിപാടികളുടെ സ്ക്രിപ്റ്റ് റൈറ്റർ എന്ന നിലയിലും സജീവസാന്നിധ്യമായ സുനീഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.മകൻ പഠിക്കുന്ന സ്കൂളിലെ ഒരുപരിപാടിയിൽ അഥിതിയായി പങ്കെടുത്ത് മകന് സമ്മാനം നൽകിയതിന്റെ രസികൻ അനുഭവമാണ് പോസ്റ്റ്
സുനീഷിന്റെ കുറിപ്പ്
ഇത് തരാനായിരുന്നെങ്കിൽ പിന്നെ വീട്ടിൽ വച്ച് തന്നാൽ പേരായിരുന്നോ?
ചേർത്തല ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ സ്കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന വാർഷികാഘോഷ വേദിയിൽ വിശിഷ്ട്രാതിഥിയായി എത്തിയ എന്നോട് സമ്മാനദാന സമയത്ത് സമ്മാനം സ്വീകരിക്കാനെത്തിയ രണ്ടാം ക്ലാസ്സ് വിദ്യാർത്ഥി പറഞ്ഞതാണിത്. വിശിഷ്ടാതിഥി പിതാവും സമ്മാനം വാങ്ങാനെത്തിയ വിദ്യാർത്ഥി പുത്രനുമായാൽ ഇങ്ങനെ കേൾക്കേണ്ടി വരുന്നതിൽ അസ്വാഭാവികത ഒന്നും ഇല്ല..പകരം കാലം കാത്തു വെച്ച ചില നിമിഷങ്ങളെയോർത്ത് അഭിമാനം..വേദിയിലേക്ക് കൈ പിടിച്ചു നടത്തിയ എന്റെ അച്ഛനെ ഓർമ്മ വരുന്നു..താൻ തോറ്റ ജീവിതമത്സരങ്ങളിൽ തന്റെ മക്കൾ ജയിച്ചു കാണിക്കണമെന്ന വാശി സമ്മാനിച്ച അച്ഛൻ! അച്ഛനെന്ന തണലില്ലാതായപ്പോഴാണ് ഞാൻ വേനലിന്റെ പൊള്ളുന്ന ചൂടറിഞ്ഞത്,..ആ ചൂടിൽ നിന്നും രക്ഷ നേടാനാണ് ഏറെ കഷ്ടപ്പെട്ട് സ്വയം വേരുകൾ വളർത്താൻ തുടങ്ങിയത്..എനിക്ക് ജയിക്കാൻ കഴിയാതെ പോകുന്നിടത്ത് മകൻ ദേവാംശ് വിജയിക്കട്ടെ!
Post Your Comments