GeneralMollywoodNEWS

24 മണിക്കൂര്‍ ബോധമില്ലാതെ കിടന്നു: വേറിട്ട അനുഭവം പറഞ്ഞു ശ്രീനിവാസന്‍

കോടികള്‍ ഒന്നും ഇല്ലാത്ത ഞാനും ഒന്നും കൊണ്ട് പോകുന്നില്ല

മരണത്തെ ഒരിക്കലും താന്‍ ഭീതിയോടെ കാണുന്നില്ലെന്ന് തുറന്നു പറയുകയാണ് നടന്‍ ശ്രീനിവാസന്‍..24 മണിക്കൂര്‍ ബോധമില്ലാതെ കിടന്നപ്പോള്‍ ഞാന്‍ മരിച്ചിരുന്നുവെങ്കില്‍ തന്‍റെ മരണം താന്‍ പോലും അറിയില്ലായിരുന്നുവെന്നു ശ്രീനിവാസന്‍ നര്‍മ ശൈലിയില്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവച്ചു.

ശ്രീനിവാസന്‍റെ വാക്കുകള്‍

‘യഥാര്‍ത്ഥത്തില്‍ മരണം എന്നത് ഭയക്കേണ്ട ഒന്നല്ല. ഇനി മരിക്കാന്‍ എനിക്ക് ഭയമില്ല. അസുഖം വന്നു ദീര്‍ഘകാലം വേദനിച്ച് മരിക്കേണ്ട അവസ്ഥ വരരുതേ എന്ന ആഗ്രഹമുണ്ട്. അല്ലാതെ 500 കോടി സമ്പാദ്യമുള്ള ഒരാളും ഞാനും  മരിച്ചു എന്നിരിക്കട്ടെ. രണ്ടുപേരുടെയും മരണം ഒരുപോലെയാണ്. അയാള്‍ ആ കോടികള്‍ കൊണ്ട് പോകുന്നില്ല. കോടികള്‍ ഒന്നും ഇല്ലാത്ത ഞാനും ഒന്നും കൊണ്ട് പോകുന്നില്ല. കഠിനമായ ശ്വാസം മുട്ടലിനെ തുടര്‍ന്ന് സംവിധായകന്‍ വിഎം വിനുവാണ് എന്നെ ഹോസ്പ്പിറ്റലിലേക്ക് കൊണ്ടുപോകുന്നത്. പോകുന്ന വഴിയില്‍ വാഹനങ്ങളും മറ്റു കാഴ്ചകളുമൊക്കെ കണ്ണില്‍ നിന്ന് മാഞ്ഞുപോകുന്നത് ഓര്‍മ്മയുണ്ട്. പിന്നെ ബോധംപോയി. 24 മണിക്കൂര്‍ ബോധമില്ലാതെ കിടന്നു. ആ സമയത്ത് മരിച്ചുപോയാല്‍ ഞാന്‍ അറിയാന്‍ പോലും പോകുന്നില്ല. അതുകൊണ്ട് മരണം അങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമല്ല’.

shortlink

Related Articles

Post Your Comments


Back to top button