GeneralLatest NewsMollywood

സ്ഥിരമായി ചന്ദനക്കുറി അണിയുന്നതു കൊണ്ട് ആർഎസ്എസുകാരനാണെന്നു വിശ്വസിക്കുന്നവരുണ്ട്; പിണറായി വിജയനു വേണ്ടി പ്രസംഗിക്കാൻ ക്ഷണിച്ചിട്ട് പോയില്ല’ തുറന്നു പറഞ്ഞ് ശ്രീകുമാരൻ തമ്പി

എന്റെ കുട്ടിക്കാലത്ത് രാജഭരണമായിരുന്നു. പ്രൈമറി സ്കൂളിൽ അയിഷ എന്ന ടീച്ചറാണ് എന്നെ പഠിപ്പിച്ചത്. അവർ ഒരിക്കലും പർദ്ദ ധരിക്കുകയോ തല മറയ്ക്കുകയോ ചെയ്തിട്ടില്ല. മറ്റു സ്ത്രീകളെ പോലെ തന്നെയായിരുന്നു ടീച്ചർ.

മലയാളത്തിന്റെ പ്രിയ സംവിധായകനും ഗാനരചയിതാവുമാണ്‌ ശ്രീകുമാരൻ തമ്പി. താന്‍ ഒരു ഇടതു പക്ഷ അനുഭാവിയാണെന്നു തുറന്നു പറയുകയാണ്‌ അദ്ദേഹം. എന്നാല്‍ പിണറായി വിജയനു വേണ്ടി പ്രസംഗിക്കാൻ ക്ഷണിച്ചിട്ട് പോയില്ലെന്നും താരം പങ്കുവച്ചു. ഒരു അഭിമുഖത്തില്‍ ശ്രീകുമാരൻ തമ്പി പറഞ്ഞതിങ്ങനെ…

‘ഞാൻ ഇടതുപക്ഷ അനുഭാവിയാണ്. ഇടതുപക്ഷം ഇല്ലെങ്കിൽ ഒരു മുന്നേറ്റം ഉണ്ടാവുകയില്ല എന്നു വിശ്വസിക്കുന്നു. മതത്തിലും രാഷ്ട്രീയത്തിലും സാഹിത്യത്തിലുമെല്ലാം ഇടതുപക്ഷം ആവശ്യമാണ്. സ്ഥിരമായി ചന്ദനക്കുറി അണിയുന്നതു കൊണ്ട് ഞാൻ ആർഎസ്എസുകാരനാണെന്നു വിശ്വസിക്കുന്നവരുണ്ട്. കേരളത്തിൽ വർഗീയത വളർത്തിയത് രാഷ്ട്രീയ പാർട്ടികളാണ് എന്നത് ഉറപ്പാണ്. കാരണം രാജഭരണകാലത്ത് ഈ വർഗീയത ഇല്ലായിരുന്നു. എന്റെ കുട്ടിക്കാലത്ത് രാജഭരണമായിരുന്നു. പ്രൈമറി സ്കൂളിൽ അയിഷ എന്ന ടീച്ചറാണ് എന്നെ പഠിപ്പിച്ചത്. അവർ ഒരിക്കലും പർദ്ദ ധരിക്കുകയോ തല മറയ്ക്കുകയോ ചെയ്തിട്ടില്ല. മറ്റു സ്ത്രീകളെ പോലെ തന്നെയായിരുന്നു ടീച്ചർ.’

മതത്തിന്റെ പേരിൽ യാതൊരു വേർതിരിവും പഴയ കാലത്ത് ഉണ്ടായിരുന്നില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞു.” എന്റെ കുട്ടിക്കാലത്ത് ഹരിപ്പാട് ക്ഷേത്രത്തിൽ സ്വർണക്കൊടിമരം ഇല്ലായിരുന്നു. വലിയ അടയ്ക്കാമരം വെട്ടിയായിരുന്നു കൊടിമരമായി ഉപയോഗിക്കുന്നത്. ക്ഷേത്രത്തിലേക്ക് കൊടിമരം കൊണ്ടുവരുന്നത് ഒരു മുസ്‌‌ലിം കുടുംബത്തിലെ അംഗമായിരുന്നു. അദ്ദേഹത്തിനായിരുന്നു അതിനുള്ള അവകാശം. അതായിരുന്നു അന്നത്തെ മഹാരാജാവിന്റെ ബുദ്ധി.” ശ്രീകുമാരന്‍ തമ്പി പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button