GeneralLatest NewsMollywood

എനിക്ക് കിട്ടിയ ഊമകത്തുകള്‍ക്ക് കണക്കില്ല; തനിക്ക് ചീത്തപ്പേരുണ്ടാക്കിയത് ശ്രീനിവാസനാണെന്ന് സത്യന്‍ അന്തിക്കാട്

ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, സന്ദേശം എന്നിങ്ങനെ ഹിറ്റുകള്‍ ഒരുക്കിയ ഇവര്‍ നീണ്ട പതിനാറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം   ഞാന്‍ പ്രകാശന്‍ എന്ന ചിത്രവുമായെത്തി.

മലയാളത്തിന്റെ പ്രിയസംവിധായകനാണ് സത്യന്‍ അന്തിക്കാട്. വിജയമായ ഒരു പിടി ചിത്രങ്ങളിലൂടെ മലയാളി മനസ്സുകളില്‍ ഇടം പിടിച്ച കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, സന്ദേശം എന്നിങ്ങനെ ഹിറ്റുകള്‍ ഒരുക്കിയ ഇവര്‍ നീണ്ട പതിനാറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം   ഞാന്‍ പ്രകാശന്‍ എന്ന ചിത്രവുമായെത്തി. ഈ ചിത്രം വലിയ വിജയമായിരുന്നു. എന്നാല്‍ തനിക്കേറ്റവും കൂടുതല്‍ ചീത്തപ്പേരുണ്ടാക്കിയ എഴുത്തുകാരന്‍ ശ്രീനിവാസനാണെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ..

‘എനിക്കേറ്റവും കൂടുതല്‍ ചീത്തപ്പേരുണ്ടാക്കിയ എഴുത്തുകാരനാണ് ശ്രീനി. സന്ദേശം കഴിഞ്ഞ സമയത്ത് എനിക്ക് കിട്ടിയ ഊമകത്തുകള്‍ക്ക് കണക്കില്ല. സമൂഹത്തില്‍ വളരെ ആഴത്തില്‍ ആണ്ടിറങ്ങുന്ന വിമര്‍ശനങ്ങള്‍ ഒരു മടിയുമില്ലാതെ പ്രയോഗിക്കുകയും അതിന്‍റെ കൂരമ്ബുകള്‍ ഏല്‍ക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. പക്ഷേ, എന്തൊക്കെ പറഞ്ഞാലും മുപ്പതുകൊല്ലം മുമ്ബ് പോളണ്ടിനെ കുറിച്ച്‌ പറയരുതെന്ന് പറഞ്ഞത് ഇപ്പോഴും ആളുകള്‍ പറയുന്നുണ്ട്. ഡാ വിജയാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാത്തത് എന്ന സംഭാഷണവും നമ്മല്‍ കേള്‍ക്കുന്നുണ്ട്.’

‘നമ്മുടെ സ്ഥിരം പ്രയോഗമായി മാറിയ നിരവധി സംഭാഷണങ്ങള്‍ ശ്രീനി എഴുതിയിട്ടുണ്ട്. അതൊക്കെ എന്റെ സിനിമയിലൂടെയാകാന്‍ സാധിച്ചു എന്നത് സന്തോഷം നല്‍കുന്നതാണ്. തിരക്കഥ മാത്രം വെച്ചു തുടങ്ങിയ സിനിമയാണ് സന്ദേശം. സംഭാഷണങ്ങള്‍ പലതും ചിത്രീകരണത്തിനിടെയാണ് എഴുതിയിരുന്നത്. എന്തൊക്കെ പറഞ്ഞാലും ശ്രീനിവാസന്‍ ഒരു പ്രതിഭയാണെന്ന് ഞാന്‍ സമ്മതിച്ചിരിക്കുന്നു.’ മാതൃഭൂമിയുടെ അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സത്യന്‍ അന്തിക്കാട് പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button